എല്ലായിടത്തും കൊറോണ
ലോകത്തെല്ലായിടത്തും കൊറോണ
ചൈനയിൽ വന്നതു ആദ്യം
പിന്നെയെല്ലായിടത്തും പകർന്നു
അവിടെയുമുണ്ട് ഇവിടെയുമുണ്ട്
എവിടെയുമുണ്ട് കൊറോണ
രാജ്യങ്ങളെല്ലാം ഭയത്തിൽ
മനുഷ്യരെ കൊന്നു മതിച്ചു
അവൻ മനുഷ്യരെ തമ്മിലകറ്റി
വീടുകൾക്കുള്ളിൽ ഒതുക്കി
കൊറോണയെ തടയാനായി നമ്മൾ
മാസ്ക് ധരിച്ചു നടക്കൂ
കൈകൾ നന്നായ് കഴുകൂ
നമ്മൾ അകലം പാലിച്ചു നിൽക്കൂ
കൊറോണയെ നേരിടാ നിന്ന്
ഡോക്ടർമാർ നേഴ്സുമാരുണ്ട്
നമുക്കും പോരാടി നിൽക്കാം
കൊറോണയെ തോൽപ്പിച്ചു ജയിക്കാം
ഒന്നായ് നമുക്ക് ശ്രമിക്കാം
വീട്ടിലിരുന്നു പൊരുതി ജയിക്കാം.