നോക്കട നമ്മുടെ നാട്ടിൽ പരക്കുന്നു
കോവിഡ് 19 ന്റെ ഭീതികൾ വ്യാധികൾ
കൈ കൊടുത്തിടുവാൻ മടിക്കുന്നു നാമിന്ന്
കൈയ്യകലത്തിൽ നടക്കുന്നു നാമിന്ന്
ഇന്നു ചിരിച്ചൊരാ പിഞ്ചുമുഖം നാളെ
യുദ്ധം നടത്തുന്നിതാ വെന്റിലേറ്ററിൽ
അതിജീവനമാണ് വേണ്ടത് മക്കളെ
പോരാടാം കൊറോണ ഭീതിക്കെതിരായ്
ജാഗ്രതയാണ് വേണ്ടത് കൂട്ടരെ.