സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഞ്ചേക്കർ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ്.വിശാലമായ കളിസ്ഥലം,നഗരത്തിൽ നിന്ന് അകലെയല്ലാത്ത സ്ഥലമായതിനാലുള്ള യാത്രാസൗകര്യം, നഗരാന്തരീക്ഷത്തിൽ നിന്നുള്ള ശബ്ദശല്യമില്ലായ്മ,വിശാലമായ പഠനാന്തരീക്ഷം,രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഡിജിറ്റൽ ലൈബ്രറി,പഠനസൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, അധികപഠനത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച അടൽട്വിങ്കറിംഗ് ലാബ്,സയൻസ് ലാബുകൾ,ആവശ്യത്തിന് ശുചിമുറികൾ,തണൽ മരങ്ങൾ,സുമനസ്സുകൾ അനുവദിച്ചു തന്ന ഓഡിറ്റോറിയം,തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.ആധുനിക പഠനസൗകര്യങ്ങളുള്ള ഹൈസ്കൂൾ ക്ലാസ്സ് മുറികളും ക്ലാസ്സ് മുറികളിലെല്ലാം ഇന്റർനെറ്റ് സൗകര്യവുമുള്ളതിനാൽ പഠനവും പാഠനവും എളുപ്പവും സൗകര്യപ്രദവും ആധുനികരീതിയിലുമാക്കാൻ സാധിക്കുന്നു.പ്രധാനപാതയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലുള്ള കുട്ടികൾക്ക് റോഡുമുറിച്ചുകടക്കാതെ സഞ്ചരിക്കാൻ മേൽപ്പാലം നിർമിക്കപ്പെട്ടിട്ടുണ്ട്.വിവിധക്ലബ്ബുകൾ , എസ് പി സി , എൻ സി സി തുടങ്ങിയ പാഠ്യേതരപ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. പൊതുവിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ അനുവദിച്ചു തന്ന അന്താരാഷ്ട്രനിലവാരത്തിലുള്ള കെട്ടിടത്തിലാണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.

ഉച്ചഭക്ഷണപദ്ധതി

 
വൃത്തിയുള്ള അടുക്കള
 
വൃത്തിയുള്ള അടുക്കള

മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രശംസനീയമായ രീതിയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. രണ്ടായിരത്തിനടുത്ത് കുട്ടികൾ പഠിക്കുന്ന പ്രസ്തുത വിദ്യാലയത്തിൽ പി ടി എ , എസ് എം സി ,അധ്യാപകർ എന്നിവരുടെ അകമഴിഞ്ഞ സഹായസഹകരണത്തോടെയാണ് പദ്ധതി വിജയത്തിലെത്തിക്കുന്നത്.ഇടദിവസങ്ങളിൽ വിഭവസമൃദ്ധമായ സദ്യയും ഒരുക്കാറുണ്ട്. കൂടാതെ വിദ്യാർത്ഥികളുടെ പോഷകസമൃദ്ധി വർദ്ധിപ്പിക്കാനായി മുട്ട,പാൽ എന്നിവയും നൽകി വരുന്നു.



സർക്കാർ നൽകുന്ന പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, മുട്ട, പാൽ എന്നിവ യഥാസമയം രുചിയോടുകൂടിയും, വൃത്തിയോടുകൂടിയും നൽകുന്നതിനായി പി.ടി.എ. കമ്മിറ്റി ശ്രദ്ധ പുലർത്തിപോരുന്നു. ഓരോ ദിവസത്തിലും പി.ടി.എ. അംഗങ്ങൾ രണ്ടുപേർ വീതം ഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ നേതൃത്വം നൽകുന്നു. പി.ടി.എ. പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റി സമയബന്ധിതമായി യോഗങ്ങൾ ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.

 

കമ്പ്യൂട്ടർ ലാബ്

മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന മുപ്പതു‍ഡിവിഷനുകൾക്കുള്ള ക്ലാസ്സുമുറികൾ പൂർണമായും ഹൈടെക്ക് ആയിരിക്കുകയാണ്. ഇവയ്ക്കാവശ്യമായ ലാപ്പുടോപ്പുകൾ,പ്രൊജക്ടറുകൾ,മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവ കൈറ്റ് നൽകിക്കഴിഞ്ഞു.എല്ലാ സജ്ജീകരണങ്ങോടുകൂടിയകമ്പ്യൂട്ടർ ലാബ് തയ്യാറാക്കിയിട്ടുണ്ട്

 
ഐ ടി ലാബ്

സ്കൂളിന്റെ സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ