ഒരതിഥിയായി നമ്മുടെ അരികിൽ വന്നു
എന്നാൽ, അറിയാതെ നമ്മുടെ കൂടെയായി
പോകുവാൻ ഇന്നും നാം ചൊല്ലിടുമ്പോൾ
പോകില്ലയെന്ന ശാഠ്യവുമായി
നമ്മെ കാർന്നു തിന്നുന്നു അവൻ
സമയമില്ലാത്ത മനുഷ്യർക്കിന്ന്
സമയത്തിൻ വില കാട്ടിക്കൊടുത്തവൻ
ലോകത്തെ മൊത്തം വലക്കുന്നു
ഈ മഹാമാരി.....
കൈ കഴുകി, മുഖാവരണം ധരിച്ചു നാം
പൊരുതുമീ വിഷാണുവിനെതിരെ
വീടിൻ നാലു ചുവരുകൾ യുദ്ധക്കളമാക്കി
തുരത്തും നാമീ വൈറസിനെ
പോവുക നീയീ ലോകത്തു നിന്നും
ഒന്നാണ്, ഒറ്റക്കെട്ടാണ് ഞങ്ങൾ
പൊരുതിടും ഈ വൈറസിനെതിരെ
ജീവന് കവചമായ് നിന്നിടും
കാവൽ പടയാളികൾ, കാവൽ മാലാഖമാർ
ഓർക്കുന്നു നാം ഇന്നവരെ.
ജാഗ്രതയോടെ, ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയലേശമന്യേ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കു വേണ്ടി..