സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2020 ലെ നേട്ടങ്ങൾ

യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷ

ജൂലൈ- 16: യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 28 കുട്ടികൾക്ക് മികച്ച വിജം നേടാനായി.

ജൂലൈ-9: എൻ.എം.എം.എസ് പരീക്ഷ

എൻ.എം.എം.എസ് പരീക്ഷയിൽ കൊല്ലം ജില്ലയിൽ എട്ടാം ക്ലാസിലെ സുലൈമാൻ റാവുത്തർ ഒന്നാം റാങ്കും സ്കൂൾ വിജയികളായ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനവും നേടി.

2020 എസ്.എസ്.എൽ.സി റിസൾട്ട്

ജൂൺ 1- : എസ്.എസ്.എൽ.സി പരിക്ഷയിൽ 112 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലങ്ങളിൽ സ്കൂൾ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.

2019 ലെ നേട്ടങ്ങൾ

നവംബർ 16: അഞ്ചൽ ഉപജില്ലാ സ്കൂൾ കലോത്സവം.

ജി.എച്ച്.എസ്.എസ്. അഞ്ചൽ വെസ്റ്റ് യു.പി. വിഭാഗം, ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കൻഡറി വിഭാഗം എന്നിവയിൽ ഓവറോൾ നേടി.

സംസ്ഥാന സ്കൂൾ കലോത്സവം വിജിയകൾ

  • അഭിനയ.ടി (10 ഇ) - തമിഴ് കവിതാരചന- ഏ ഗ്രേ‍ഡ്
  • മെറിൻ മാത്യൂ (10 ഇ) - സോഷ്യൽ സയൻസ് ക്വിസ്
  • ആവണി. ഡി (10 ഇ) - സയൻസ് സെമിനാർ
  • ജോർജ് ക്രിസോസ്റ്റം (10 ഇ) - ഐ.ടി. ക്വിസ്, സോഷ്യൽ സയൻസ് അറ്റ്ലസ് മേക്കിംഗ് - ഏ ഗ്രേഡ്

2018 ലെ നേട്ടങ്ങൾ

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി സംസ്ഥാനതല മത്സരത്തിൽ കൊല്ലം ജില്ലയിൽ അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

മലേറിയ ക്വിസ്

 
Malaria Quiz 2018

ആരോഗ്യവകുപ്പ് സംഘടിപ്പിച്ച മലേറിയ ക്വിസ് മത്സരത്തിൽ ലിയ ഫാത്തിമ, മെറിൻ മാത്യു എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു.


ഡി.സി.ബുക്സ് ആസ്വാദനക്കുറിപ്പ് മത്സരം

2018 ആഗസ്റ്റിൽ ഡി.സി ബുക്സ് സംസ്ഥാനതലത്തിൽ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ കെ.ആർ. മീരയുടെ മീരാ സാധു എന്ന പുസ്തകത്തിന് എഴുതിയ ആസ്വാദനക്കുറിപ്പ് തിര‍ഞ്ഞെടുത്തു.

കൊല്ലം ജില്ലാ സയൻസ് സെമിനാർ മത്സരം

 

അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും കൊല്ലം ജില്ലാ സയൻസ് സെമിനാറിൽ പങ്കെടുത്ത് റവന്യൂജില്ലയിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാനമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആവണി. ഡി.

പുനലൂർ വിദ്യാഭ്യാസ ജില്ലാ ഇംഗ്ലീഷ് റോൾ പ്ലേ മത്സരം

 

അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും പുനലൂർ വിദ്യാഭ്യാസ ജില്ലാ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ സ്കൂൾ ടീം.

അഞ്ചൽ ഉപജില്ലാ സയൻസ് സെമിനാർ മത്സരം

 

അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും അഞ്ചൽ ഉപജില്ലാ സയൻസ് സെമിനാർ മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ ആവണി.ഡി

2016-17 ലെ നേട്ടങ്ങൾ

സംസ്ഥാന കലോത്സവം

  • 10 ജെ യിലെ ജാനകി ബി.എസിന് സംസ്ഥാന കലോത്സവം ഉരുദു പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ പ്രകൃതിദത്ത നാര് നിർമാണത്തിൽ എ ഗ്രേഡും ലഭിച്ചു.
  • 10 ഇസംസ്ഥാന കലോത്സവം ഉപന്യാസ രചനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡ് ലഭിച്ച ബിപിന ഗോപിക.
  • സംസ്ഥാന കായികോൽസവത്തിൽ പ്രത്യുഷിന് ഏ ഗ്രേഡ് ലഭിച്ചൂ.
  • സംസ്ഥാന കലോത്സവം കഥകളി സംഗീതത്തിന് ദേവീ കൃഷ്ണയ്ക്ക് എ ഗ്രേഡ് ലഭിച്ചു.
  • സംസ്ഥാന ഗണിത ശാസ്ത്ര മേള ഗ്രൂപ്പ് പ്രോജക്ടിന് ലക്ഷ്മി ചന്ദ്നനയ്ക്ക് എ ഗ്രേഡ് ലഭിച്ചു.
  • സംസ്ഥാന ഗണിത ശാസ്ത്രമേല അദർ ചാർട്ടിന് ബത്തൂൽ ആറിന് എ ഗ്രേഡ് ലഭിച്ചു.
  • സംസ്ഥാന ശാസ്ത്രമേള ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റിന് തീർത്ഥ തുളസിയ്ക്ക് എ ഗ്രേഡജ് ലഭിച്ചു.

ഉപജില്ലാ കലോത്സവം 2017 അഞ്ചൽ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ നേടിയ അഞ്ചൽ വെസ്റ്റ് സ്കൂൾ ടീം.

 

സീഡ് ഹരിതവിദ്യാലയ പുരസ്കാരം

2017 ൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഹരിതവിദ്യാലയ പുരസ്കാരം വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.