യന്ത്രങ്ങൾകൊണ്ടേ നിർമിക്കപ്പെട്ട കുറെ പാവങ്ങൾ
മനുഷ്യരൂപം പൂണ്ട സഞ്ചരിച്ചപ്പോൾ
അവണ്ടെ സഞ്ചാരപാതയിൽ ഏതോ "ബുദ്ധിമാൻ "
വൈറസ് പടർത്തി.
ആ ഗ്രന്ഥങ്ങളും ആരാധനാലയങ്ങളും അടഞ്ഞപ്പോൾ
ആരോഗ്യമെന്ന കടലാസ്സിൽ 'പ്രതനിരോധ' മെന്ന
തൂലിക ചലിച്ചുകൊണ്ടിരുന്നു.
ഭീതിയുടെ നിഴ്‌സലിൽ കൊറോണ പടരുമ്പോൾ
മതവും രാഷ്ട്രീയവും മരിച്ച്,
അതിജീവനം ഉണരുന്നു.
പച്ചമനുഷ്യനിൽ നിന്നവനിലേക്കെ പടർന്നിതാ -
ലക്ഷങ്ങളിലേക്ക് വൈറസ് കുതിക്കുന്നു.
കറുപ്പ് തറച്ചു പൊക്കിയ റോഡിലൂടെ
ആരോ നടന്നപ്പോൾ അടച്ചിട്ട വാതിലിലൂടെ
അറിയിച്ചു 'ലോക്ക്ഡൗൺ'
മരവിച്ച റോഡുകളിൽ കാക്കിപ്പറന്നപ്പോൾ
ദൂരെ ആകാശവും "നിശ്ചലം"
ദൈവം വെള്ളയണിഞ്ഞ് ഐസൊലേഷനിൽ
പായുമ്പോൾ ലോകം കരം ചേർത്ത് 'വന്ദിയ്ക്കുന്നു.'
കേരളം അയ്ക്ക്യത്തിലേറി പ്രളയത്തെ തകർത്തപ്പോൾ
പ്രതിരോധത്തിൽ കൊറോണയും തോൽക്കുന്നു.