ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
ഇന്ത്യയിൽ തന്നെ 13000- ത്തിൽ അധികം ആളുകൾ വൈറസ് ബാധിതരായി. 400 ഓളം ആളുകൾ ഇതേ തുടർന്ന് മരിച്ചു. ഈ വിപത്തിനെ എന്നന്നേക്കുമായി ഒഴിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി സമ്പൂർണ ലോക്കഡോൺ പ്രഖ്യാപിച്ചു. ആശയവിനിമയത്തിലൂടെ ഇത് ഏറ്റവും കൂടുതൽ പകരുന്നത് കൊണ്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി ലോക്കഡോൺ പ്രഖ്യാപിച്ചത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദേശികളുടെ വരവാണ് ഇന്ത്യയിൽ ഈ വൈറസ് വ്യാപകമായതിന്റെ മുഖ്യ കാരണം. കേരളത്തിലെ സ്ഥിതി ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട നിലയിലാണ് നിൽക്കുന്നത്. ഇതിന്റെ കാരണം കേരള സർക്കാരിന്റെ മുൻ കരുതലുകളാണ്. കർശനമായ നടപടി- കളാണ് ഇതേ തുടർന്ന് സർക്കാർ എടുത്തിട്ടുള്ളത്. മാസ്ക്, സാനിറ്റയിസർ, ഹാൻഡ് വാഷ്, മുതലായവയുടെ ഉപയോഗം ഇന്ന് വളരെ കർശനമാക്കിയിട്ടുണ്ട്. മേൽ പറഞ്ഞ സാധനങ്ങളുടെ ലഭ്യത ഇന്ന് കുറഞ്ഞു വരുന്ന സാഹചര്യമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ വൈറസിനെ പൂർണ്ണ- മായും ഇല്ലാതാക്കാൻ കഴിവുള്ള ഒരു മരുന്നും ഇന്നേ വരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. മനുഷ്യ ശരീരത്തിൽ വൈറസ് പ്രവേശിച്ച 14ദിവസത്തിന് ശേഷം മാത്രമേ ഇതിന്റെ സാന്നിധ്യം ശരീരത്തിൽ കണ്ടുതുടങ്ങുകയുള്ളൂ. 14ദിവസത്തെ സമാധിക്ക് ശേഷം ഈ വൈറസ് ക്രമാധീതമായി വിഘടിക്കുന്നു. കുട്ടികളിലും പ്രായമായവരിലും ആണ് കൂടുതൽ ഈ വൈറസിന്റെ ആക്രമണം. ചുരുക്കത്തിൽ സാമുഹി- കവും, സാമ്പത്തികവും, വ്യവസായികവും, തൊഴില്പരവുമായ നഷ്ടമാണ് ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ആർത്തിയും അഹങ്കാരവും ആണ് ഇതിന്റെയെല്ലാം പ്രധാന കാരണം.മനുഷ്യൻ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്ന് പ്രകൃതിയുടെ സൃഷ്ടികളും ഭംഗിയും ആസ്വദിക്കാതെ അമ്മയാകുന്ന പ്രകൃതിയെ നശിപ്പിക്കുകയാണ്. മനുഷ്യസമൂഹം പ്രകൃതിയുടെ വിഭവങ്ങളെ ദുർവിനിയോഗം ചെയ്യുന്നതിന്റെ ഫലമാണ് ഈ മനുഷ്യസമൂഹം ഒന്നടങ്കം അനുഭവിക്കുന്നത്........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |