ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/ ഓണസ്മൃതികൾ

ഓണ സ്‌മൃതികൾ

അരി നാഴിവെച്ചാലും അഞ്ഞാഴി വെച്ചാലും
അല്ലലില്ലതൊരു ഓണം
അതാണാടിയന്റെ സ്വപനം
ആയിരം പൂക്കളറുത്തുമില്ല
ആവണി തട്ടം ഒരുക്കിയില്ല
ആരുവരുംഇന്നടിയന്റെ കുടിലിൽ
അഴലിൻ കൂട്ടുകാരല്ലാതെ എൻ
അഴലിൻ കൂട്ടുകാരല്ലാതെ
അരയുരി അരി വച്ചാൽ അതുമൊരോണം
അഞ്ഞാഴി വെച്ചാൽ പൊന്നോണം
ആറടി മണ്ണിന്റെ ജന്മിയുടെയോണം

ഐശ്വര്യ ദിനേശ്
8A ജി വി എച്ച്‌ എസ്സ് എസ്സ് ചോറ്റാനിക്കര
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത