ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/കൊറോണ നാടുവാണീടും കാലം

കൊറോണ നാടുവാണീടും കാലം

കൊറോണ വൈറസ് എന്ന ഈ കുഞ്ഞൻ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഏറ്റവും ശക്തമായ രാഷ്ട്രങ്ങളായ ചൈനയും അമേരിക്കയും മറ്റും ഈ വൈറസിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. എന്തൊക്കെയായാലും മനുഷ്യനു മനുഷ്യനാണ് സർവ്വാധികാരി എന്ന് വിചാരിച്ചിരുന്ന ലോകം ഇന്ന് പ്രാർത്ഥനയോടെ കഴിയുകയാണ്. ലോക്ക്ഡൗണും നിരോധനാജ്ഞയും ലോകരാഷ്ട്രങ്ങളിൽ ഒക്കെ നടക്കുമ്പോഴും വൈറസ് വ്യാപനത്തിന്റെ തോത് വളരെ കൂടുതൽ തന്നെയാണ്. ഈ കൊറോണ വൈറസ് പടർന്നുപിടിച്ച അതുകൊണ്ടുതന്നെ ശുചിത്വം ലോകം ശീലമാക്കി കഴിഞ്ഞു. അതുപോലെതന്നെ നമ്മുടെ കേരളവും കുറവാണ് പ്രതിരോധത്തിൽ മുന്നിൽ തന്നെയാണ്. കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണത്തേക്കാൾ രോഗമുക്ത നായരുടെ എണ്ണമാണ് കൂടുതൽ. സാമൂഹിക അകലം പാലിച്ചത് മൂലമാണ് കുറച്ചെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമായത്. ഈ വെക്കേഷൻ കാലം വളരെ പെട്ടെന്നാണ് കൊറോണ മൂലം ലോക ഡൗൺ കാലമായി മാറിയത്. സാധാരണ സ്വന്തം വീട്ടുകാരോട് പോലും സംസാരിക്കാൻ സമയമില്ല ഇല്ലാതിരുന്ന മനുഷ്യർ ഇന്ന് സമയം കളയാൻ പാടുപെടുകയാണ്. ഈ കാലം നമുക്ക് ഒട്ടേറെ കാര്യങ്ങൾക്കായി വിനിയോഗിക്കാൻ കഴിയുന്നുണ്ട്.

  • സാധാരണ നാം എല്ലാവരും കടകളിൽ നിന്നാണ് പച്ചക്കറികൾ വാങ്ങിയിരുന്നത് ഇപ്പോൾ പുറത്തുപോകാൻ കഴിയാത്തതു കൊണ്ടും അധികം സമയം ഉള്ളതുകൊണ്ട് വീട്ടിൽ കൃഷി ചെയ്യാൻ ആരംഭിച്ചു കഴിഞ്ഞു.
  • ബേക്കറികളിൽ നിന്ന് നാം വാങ്ങിയിരുന്ന ഒട്ടുമിക്ക പലഹാരങ്ങളും ഗുണമേന്മയില്ലാത്ത ആയിരുന്നു. ഇന്ന് പലരും ഒരിക്കലും നമ്മളെ കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല എന്ന് കരുതിയ പല ആഹാരസാധനങ്ങളും തയ്യാറാക്കുന്നു.
  • ഏറ്റവും കൂടുതൽ വായു മലിനീകരണം രേഖപ്പെടുത്തിയിരുന്ന പല നഗരങ്ങളിലും ഇന്ന് വായു മലിനീകരണം തീരെ കുറവാണ്.
  • മനുഷ്യരെല്ലാം വീടുകളിൽത്തന്നെ ആകഥ യതുകൊണ്ട് വേട്ടയാടൽ ഇല്ലാത്തതുകൊണ്ട് വന്യമൃഗങ്ങൾ സ്വതന്ത്രരായി നടക്കുന്നു.
  • ആരോഗ്യമുള്ള ശരീരത്തിനായി പലരും ഇന്ന് വ്യായാമമുറകളും ശീലമാക്കി കഴിഞ്ഞു.
  • വായനാശീലം തീരെ ഇല്ലാതിരുന്ന മനുഷ്യർ ഇന്ന് വായനയിൽ ആനന്ദം കണ്ടെത്തുന്നു.
  • ഹോട്ടലുകളിൽ നിന്ന് മാത്രം ഭക്ഷണം കഴിച്ചിരുന്ന അവർ ഇന്ന് വീടുകളിൽ നിന്ന് നാടൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയിരിക്കുന്നു.
  • സ്വന്തം പറമ്പിലെ നാടൻ പഴങ്ങളുടെയും ചക്കയും മാങ്ങയും ഒക്കെ ഗുണമേന്മയും മനുഷ്യൻ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.
  • തകർച്ചയുടെ വക്കിലെത്തി നിന്ന് പല കുടുംബബന്ധങ്ങളും ഇന്ന് കൂടുതൽ ദൃഢമായി കഴിഞ്ഞു.
  • ആർഭാടവും ധൂർത്തും ഇല്ലാതെയും ജീവിക്കാൻ കഴിയുമെന്ന് മനുഷ്യർ പഠിച്ചു.
  • ദൈവം തലമുറയ്ക്കായി ഈ പ്രകൃതിയെ കാത്തു സൂക്ഷിക്കാൻ കഴിയും എന്നും മനുഷ്യർ മനസ്സിലാക്കി കഴിഞ്ഞു.

ഈ മാറ്റങ്ങൾ ഒക്കെ കൊറോണ എന്ന വൈറസ് കാരണമാണ് ഉണ്ടായത്. ഇത്തരം മാറ്റങ്ങൾ പ്രകൃതിക്കും മനുഷ്യ രാശിക്കും ഏറെ ഗുണം ചെയ്യുന്നു. പക്ഷേ എന്തൊക്കെയായാലും കൊറോണ മൂലം തൊഴിൽ നഷ്ടപ്പെട്ടവരും മറ്റും ഇന്ന് ലോകത്തിൽ ഒട്ടും കുറവല്ല. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന അതാണ് നല്ലത് എന്ന് ഏറെക്കുറെ മനുഷ്യൻ മനസ്സിലാക്കി കഴിഞ്ഞു. പ്രകൃതിയെ മനസ്സിലാക്കി പ്രകൃതിയെ പരിചരിച്ചു ജീവിക്കുന്നതാണ് നല്ലത് എന്ന് ഈ കൊറോണ കാലം നമുക്ക് പഠിപ്പിച്ചു തന്നു.

ദേവനി എസ്
9 ‍ ഡി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം