ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/കൊറോണയുമായുള്ള യുദ്ധം

കൊറോണയുമായുള്ള യുദ്ധം

ഏതോ മഹാമാരി കാറ്റിൽ
പടരുന്നിതാ നമ്മുടെ ലോകം
ജീവിതങ്ങൾ തൂത്തെറിയുവാനായിതാ
കോവിഡ് വന്നുദിച്ചിരിക്കുന്നു
സ്നേഹഗീതങ്ങൾ നോവായി പടരുന്ന കാലം
ഇതെന്തൊരു കാലം
നോവിന്റെ തീകനലിൽ എറിയുന്നിതാ
കോടിക്കണക്കിനു ജീവൻ
പേമാരിയും കൊടുംകാറ്റും ആഞ്ഞടിക്കുന്നൊരാ കൊറോണ കാലം
രോഗം ബാധിക്കുന്ന ജീവനെടുക്കുന്ന സങ്കടതീരത്തിന്നു ലോകം
കോടിക്കണക്കിനു ജീവൻ ബലികഴിചിന്നിതാ പുതിയൊരു കാലൻ
ദൈവത്തിന്റെ പിഞ്ചോമനയോട് പോലും ദയ കാണിക്കാത്തൊരീ കോവിഡ്
ദൈവം തന്നൊരാ നിധിയെ പോറ്റുവാൻ പോലും കഴിയാത്തൊരാ മാതൃ ഹൃദയo
ജീവന്റെ നിഴലോച കാലൊച്ചയായിന്നു
കേൾക്കാo നമുക്കാ നോവിന്റെ ശബ്ദം
ഒന്നിച്ചു നിൽക്കാം ഒന്നിച്ചു പോരാടാം
കോവിഡിനെ വേരോടെ പിഴുതെറിയാം

ശ്രേയ ആർ എസ്
9 എ ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത