ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ശുചിത്വശീലം കുട്ടികളിൽ

  ശുചിത്വശീലം കുട്ടികളിൽ   


ആരോഗ്യമുള്ളൊരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ ശരീരവും മനസ്സും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. ഇന്നു നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നുവരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകിക്കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാവുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ഹോമിച്ചുതീർക്കേണ്ട അവസ്ഥയാണ് ആധുനികജനതയ്ക്കുള്ളത്. ഇതിൽ നിന്നൊരു മോചനമുണ്ടാവണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ഈ വർഷം ലോകം നേരിടുന്നത് ഒരു മഹാദുരന്തത്തെയാണ്. കൊറോണ അഥവാ കൊവിഡ് 19. ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ വൈറസ്സിനെ കണ്ടെത്തിയത്. ഈ രോഗം മൂലം ധാരാളം ജനങ്ങൾ മരണപ്പെടുകയും ചൈനയിൽ നിന്ന് പല രാജ്യങ്ങളിലേക്ക് പടരുകയും രോഗലക്ഷണങ്ങൾ കണ്ടവരെ നിരീക്ഷണത്തിലാക്കുകയും കുറേയധികം ജനങ്ങൾ രക്ഷപ്പെടുകയുമുണ്ടായി. ഈ രോഗം പ്രതിരോധിക്കുവാൻ അത്യധികം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. പുറത്തുപോയി വന്നാൽ ശരീരശുചിത്വം ഉറപ്പാക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റ് നേരം കഴുകുക. ഇങ്ങനെ ചെയ്താൽ കൊറോണയെ അതിജീവിക്കാൻ നമുക്ക് കഴിയും.
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.

റിയ ഫാത്തിമ
4 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം