ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1 ന് പൂവക്കുളം ഗവണ്മെന്റ് യു .പി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു.ഹെഡ്മാസ്റ്റർ ശ്രീ .ബോബി തോമസ് സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ശ്രീ.സണ്ണി പുതിയിടം അധ്യക്ഷം വഹിച്ചു,വെളിയന്നൂർ പഞ്ചായത്തു വൈസ് പ്രസിഡൻറ് ശ്രീ.രാജു ജോൺ യോഗം ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്റ് ആശംസകൾ നേർന്നു. ഒന്നാം ക്ലാസ്സിലേക്ക് പുതുതായി ചേർന്ന കുട്ടികൾ ഭദ്രദീപം തെളിയിച്ചു അക്ഷരാഭ്യാസത്തിനു തുടക്കം കുറച്ചു. നവാഗതർക്കു സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.എല്ലാവർക്കും പായസവും മധുര പലഹാരങ്ങളും നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പരിസ്‌ഥിതി ദിനാഘോഷം
ജൂൺ 5 ലോക പരിസ്‌ഥിതി ദിനാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളിൽ നടന്നു.കൃഷിഭവൻ ഉദ്യോഗസ്‌ഥർ നമ്മുടെ സ്കൂളിൽ എത്തി കൃഷി വകുപ്പിൻറെ പരിപാടികൾ സ്കൂളിൽ ക്രമീകരിച്ചു.കൃഷി ഓഫീസർ ,പഞ്ചായത്തു പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ഹെഡ്മാസ്റ്റർ ,വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേർന്നു.
ഫലവൃക്ഷ തൈകൾ നട്ടു .കുട്ടികൾക്കായി ക്വിസ് മത്സരം,ചിത്രരചന,പോസ്റ്റർ രചനാമത്സരം എന്നിവസംഘടിപ്പിച്ചു.കുട്ടികൾ സ്കൂൾ പരിസരത്തുള്ള കൃഷി സ്‌ഥലം സന്ദർശിച്ചു. സ്കൂൾ പരിസരത്തു കുട്ടികൾ പുതിയ വൃക്ഷത്തൈകൾ നട്ടു.