ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/നാഷണൽ സർവ്വീസ് സ്കീം

നാഷണൽ സർവ്വീസ് സ്കീം

സേവനം മുഖമുദ്രയാക്കിയ മുഖമുദ്രയാക്കിയ ഒരു പ്രസ്ഥാനമാണ് നാഷണൽ സർവീസ് സ്കീം. (എൻ‌എസ്‌എസ്) . എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്.

"നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. പ്ലസ് വൺ വൺ പ്ലസ് ടു ക്ളാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും ആണ് എൻഎസ്എസ് വോളണ്ടിയേഴ്സ്സിനെ തിരഞ്ഞെടുക്കുന്നത് .

സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്റ്റേറ്റ് നാഷണൽ സർവീസ് സ്കീം സെല്ലിനെ നിർദ്ദേശപ്രകാരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു .

കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ പ്രവർത്തനങ്ങൾ ഓൺലൈനായി മാറിയിട്ടുണ്ട്. ശ്രീ ഹരീഷ് മാസ്റററാണ് പ്രോഗ്രാം ഓഫീസർ. പ്ലസ് വൺ ക്ളാസുകളിലെ 50 കുട്ടികളും പ്ലസ് ടു ക്ളാസുകളിലെ 50 വിദ്യാർത്ഥികളും ഉൾപ്പെടെ 100വിദ്യാർത്ഥികൾ എൻഎസ്എസ് വോളണ്ടിയേഴ്സ് ആയി പ്രവർത്തിക്കുന്നു.

എൻഎസ്എസ് ന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് 2021 ഡിസംബർ 26മുതൽ 2022 ജനുവരി 1 വരെ നമ്മുടെ സ്കൂളിൽ വെച്ച് തന്നെ നടത്തുകയുണ്ടായി. 47 വോളണ്ടിയേഴ്സ് പങ്കെടുത്തു.

ബഹു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധിരാധാക്യഷണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പസ് ശുചീകരണം, സ്കൂളിലേക്കുള്ള പൊതു വഴി വൃത്തിയാക്കൽ, പച്ചക്കറി കൃഷി, തനതിട നിർമ്മാണം, സീഡ് ബാൾ നിർമ്മാണം, ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ ദത്ത് ഗ്രാമത്തിൽ പച്ചക്കറിത്തൈ വിതരണം എന്നിങ്ങനെ വ്യത്യസ്ത ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് സജീവമായി. പ്രാദേശിക വിഭവങ്ങൾ സമാഹരിച്ച് വോളണ്ടിയേഴ്സ് തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പുതുരുചി പകർന്നു.

ഭരണഘടനാചരണവുമായി ബന്ധപ്പെട്ട് ശ്രീ.മനോജ് സാർ നയിച്ച ഗാന്ധിയൻ ദർശനങ്ങൾക്കുള്ള സമകാലിക പ്രസക്തിയെക്കുറിച്ച് ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനുമായ മംഗലശ്ശേരി മാധവൻ മാസ്റ്റർ 'ഗാന്ധി സ്മൃതി ' എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി. ലിംഗസമത്വം ലിംഗനീതി എന്നി ആശയങ്ങൾ വിദ്യാർത്ഥികളുടെ സ്കൂൾ അന്തരീക്ഷത്തിൽ ഉൾച്ചേർക്കാ൯ രാജേഷ് സാറിൻ്റെ നേത്യത്വത്തിൽ ഇൻ്ററാക്റ്റീവ് സെഷൻ സംഘടിപ്പിച്ചു . മാനന്തവാടി ഫയർ സ്റ്റേഷൻ്റ നേതൃത്വത്തിൽ 'സമദർശൻ ', പ്രഥമ ശുശ്രൂഷ ബോധവൽക്കരണം നൽകി. 'സന്നദ്ധം' ,ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കാർഷിക വിദഗ്ധ കോകില മാഡം ക്ലാസ്സ് എടുത്തു .

ലഹരിയ്ക്ക് എതിരെ അവബോധം നൽകാൻ ബാവലി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. ജോഷി തുമ്പാനം സാർ നയിച്ച 'കാവലാൾ ' എന്ന പേരിൽ നടത്തിയ ക്ലാസ്സ് തികച്ചും വിജ്ഞാനപ്രദങ്ങളായിരുന്നു.

2022 ജനുവരി 1 ന് വൈകിട്ട് 3.00 മണിക്ക് സ്കൂൾ പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച സമാപന യോഗം വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം നേത്യത്വ അഭിരുചി കുട്ടികളിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ക്യാമ്പിൽ വോളണ്ടിയേഴ്സ് ജ്വാല എന്ന പേരിൽ ഓൺലൈൻ പ്രിൻസിപ്പൾപ്രകാശനം ചെയ്തു. സ്കൂളിന് പുതിയ മുഖച്ഛായ നൽകാൻ ക്യാമ്പിന് കഴിഞ്ഞു എന്നത് നമ്മുടെ എൻഎസ്എസ് യൂണിറ്റിന് അഭിമാനവും പ്രചോദനവും പകർന്നു.

 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്


 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്


 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്
 
വയലറിവ് പദ്ധതി


 
വയലറിവ് പദ്ധതി
 
അതിജീവനം- സപ്തദിന ക്യാമ്പ്


 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്
 
എൻ.എസ്.എസ് വിദ്യാർത്ഥികൾ
 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്


 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്


 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്
 
അതിജീവനം- സപ്തദിന ക്യാമ്പ്
 
എൻ.എസ്.എസ് വിദ്യാർത്ഥികൾ