ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അക്ഷരവൃക്ഷം/നമുക്ക് ശുചിത്വം പാലിക്കാം

നമുക്ക് ശുചിത്വം പാലിക്കാം
 ശുചിത്വം എന്ന് പറയുമ്പോൾ മൂന്ന് തരത്തിലുള്ള ശുചിത്വം ഉണ്ട്.വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം.  ഇത് മൂന്നും കൂട്ടി ആരോഗ്യ ശുചിത്വം എന്ന് പറയാം. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് ഇന്ന് കാണുന്ന നിരവധി രോഗങ്ങൾക്ക് കാരണം. ശക്തമായ ശുചിത്വ ശീലത്തിലൂടെ ഈ രോഗങ്ങളെ നമുക്ക് ഒരു പരിധിവരെ തടയാനാകും. ഓരോ വ്യക്തിയും സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അതിൽ ചിലത്  ഇനി പറയാം. 

കൂടെ കൂടെ ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ഇതിലൂടെ നിരവധി രോഗങ്ങളെ തടയാനാകും . നമ്മുടെ ലോകത്തെ വേട്ടയാടികൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ വരെ നമുക്ക് ശുചിത്വപാലനത്തിലൂടെ ഒഴിവാക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖം മറയ്ക്കുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും, നിശ്വാസവായുവിലെ രോഗാണുവിനെ തടയാനും സഹായിക്കും. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, വായ മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ പരമാവധി സ്പർശിക്കാതിരിക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുവിനെ തടയും. രാവിലെയും രാത്രിയും പല്ല് തേക്കണം. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തണം.പാദരക്ഷ കൊക്കപ്പുഴുവിനെ ഒഴിവാക്കും. മലവിസർജത്തിന് ശേഷം കൈകൾ സോപ്പിട്ട് കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക . ആരോഗ്യം പോലെതന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രധാന്യമുള്ളതാണ്. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രധാന്യം കൽപ്പിക്കുന്ന നാം പരിസര ശുചിത്വത്തിലും ആ പ്രാധാന്യം കല്പിക്കാത്തതെന്ത് ? ആരും കാണാതെ മാലിന്യം നിരത്തിലിടുക, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുക ഇതൊക്കെ നമ്മിൽ ചിലരുടെ ശീലങ്ങളാണ്. സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന നമ്മൾ തന്റെ കപട മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയാണ്.ഈ അവസ്ഥ തുടർന്നാൽ മാലിന്യകേരളം എന്ന ബഹുമതിക്ക് നാം അർഹരാകും. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്യമില്ലായ്മക്ക് കിട്ടുന്ന പ്രഹരങ്ങളാണ് . മാലിന്യകൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വ്യത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മെ നോക്കി പല്ലിളിക്കുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം .എന്നിട്ടും ശുചിത്വമില്ലാതെ നാം ജിവിക്കുന്നു

പ്രദ്യുൻ സി എം
9 A ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം