നേരം പുലർന്നല്ലോ അപ്പൂസ് ഉണർന്നല്ലോ
കൈകൾ നന്നായി കഴുകേണം
പല്ലുകൾ വൃത്തിയായി തേയ്‍ക്കേണം
രാവിലെ തന്നെ കുളിക്കേണം
നന്നായി ഭക്ഷണം കഴിക്കേണം
നല്ല ഭക്ഷണം കഴിക്കേണം
ഇലക്കറിയും ധാന്യങ്ങളും
മുട്ടയും പാലും ചേർക്കേണം
വെണ്ടയും ചീരയും പയറുമെല്ലാം
വേണ്ടുവോളം മുറ്റത്തൊരുക്കേണം
അവധിക്കാലം ആഹ്ലാദമേകുവാൻ
വീടും മുറ്റവും ശുചിയാക്കേണം
തുരത്തേണം നമ്മൾ തുരത്തേണം
കൊറോണയെ നമ്മൾ തുരത്തേണം
ഇനി മേൽ ഇവിടെ കാണരുത്
കൊറോണ എന്ന വൈറസ്
കഴുകേണം നമ്മൾ കഴുകേണം
കൈകൾ നന്നായി കഴുകേണം
ഇടക്കിടെ നമ്മൾ കഴുകേണം
ശുചിത്വമുള്ളവരാവേണം