ലോകത്തിന്റെ നിലവിളി
ചൈനയിൽ നിന്നൊരണുവായി ജനിച്ച നീ
ഇന്നൊരു മഹാവ്യാധിയായി
ഈ ലോകത്തെ കീഴടക്കി
നിശബ്ദ തേങ്ങലുകളായി നിന്നിടുന്നു
ശാന്തമായി നിൽക്കുന്നൊരെൻ
കേരള ഭൂമിയെ കാർന്നു തിന്നാൻ വന്ന
നിന്നെ ശ്രേഷ്ഠരാം ഭരണാധിപന്മാർ
തളച്ചിടുകയും അവരുടെ കൂർമ്മ ബുദ്ധിയിൽ
ശ്രേഷ്ഠരാം ആരോഗ്യസേവകരും
കൈകോർത്തു രക്ഷിച്ചു കേരളമക്കളേ
ഈ കൊറോണ എന്ന് മഹാമാരിയിൽ നിന്ന്
വന്ദനം വന്ദനം വന്ദനം
ഞങ്ങളെ രക്ഷിച്ച സർവ്വരേയും
ഇന്നിതാ വാനോളം ഉയർത്തിടുന്നു
മഹാമാരിക്കിരയായ ലോകമേ
നിന്റെ ശാന്തതയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നിതാ
മഹാമാരിയിലൂടെ ലോകത്തിൽ നിന്നു-
വിടവാങ്ങിയ ലക്ഷോപലക്ഷം
പ്രാണനു വേണ്ടി ഞങ്ങൾ
അശ്രുകണങ്ങൾ പൊഴിക്കുന്നിതാ..........