ഗവ.എച്ച്.എസ്സ്.വീയപുരം/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ഗവ.എച്ച്.എസ്സ്.വീയപുരം പ്രവർത്തനങ്ങൾ 2023-24
പ്രവേശനോത്സവം
മാരിവില്ലിൻ്റെ വർണ്ണത്തിളക്കത്തോടെ വീയപുരം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം. നവാഗതരെ അക്ഷരപ്പൂക്കളും വർണ്ണബലൂണുകളും നൽകി മേളപ്പെരുക്കത്തോടെ വരവേറ്റു. സ്കൂളിലെ വിവിധ ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുത്ത സ്കൂളിലെ വിദ്യാർത്ഥികളാണ് കുരുന്നുകളെ മേളത്തോടെ സ്വീകരിച്ചത്. തുടർന്ന് നടന്ന പ്രവേശനോത്സവ പരിപാടികൾ ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി ചെയർപേഴ്സൺ എ ശോഭ ഉദ്ഘാടനം ചെയ്തു.പഠനോപകരണ വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ ജഗേഷ് എം നിർവ്വഹിച്ചു. നവാഗതർക്കുള്ള സന്ദേശം പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ സുരേന്ദ്രൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് കമറുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപിക ഷൈനി ഡി സ്വാഗതവും പി.ടി.എ അംഗം ഷാജഹാൻ, എസ്.എം.സി അംഗം പ്രസാദ് സി എന്നിവർ ആശംസയും പറഞ്ഞു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ഗോപകുമാർ പാർത്ഥസാരഥിയുടെ നേതൃത്വത്തിൽ നാടൻ പാട്ടും വിവിധ കലാപരിപാടികളും അരങ്ങേറി.
മിൽമാപാർലർ@സ്കൂൾ
വീയപുരം സ്കൂളിൽ മിൽമാപാർലർ@സ്കൂൾ തുടങ്ങി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ എ പാർലറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുപ്രവർത്തകനായ മാത്യു കൂടാരത്തിലിന് മിൽമ ഉല്പന്നങ്ങൾ നൽകി ആദ്യ വില്പന നടത്തി. ക്ഷീരവികസനവകുപ്പും വിദ്യാഭ്യാസവകുപ്പും പി.ടി.എ യുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയാണിത്. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുക, മയക്കുമരുന്നുകൾ തടയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. സ്കൂളിലെ എസ്.പി.സി യൂണിറ്റിൻ്റെ കീഴിൽ നടത്തുന്ന ഹോണസ്റ്റി ഷോപ്പിനോട് ചേർന്നാണ് മിൽമ പാർലർ നടത്തുന്നത്. സ്കൂൾ എച്ച്.എം ഷൈനി ഡി, പ്രിൻസിപ്പൽ ഗോപകുമാർ പി, വാർഡ് മെമ്പർ ജഗേഷ് എം, മിൽമ എ.എം.ഒ അഖിൽ കുമാർ, പ്രമോട്ടർ രേഷ്മ റജി, മർച്ചൻ്റൈസർ ജി.സിനു, പി.ടി.എ പ്രസിഡൻ്റ് കമറുദ്ദീൻ, എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി ക്ലബ്ബ് ദേശീയ ഹരിതസേന
ഹരിതമോഹനം പരിസ്ഥിതി സീഡ്ക്ലബ്ബ്
അന്താരാഷ്ട്ര യോഗ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണം
വനമഹോത്സവ വാരാചരണം
അറിവിന്റെ പാഠം അമ്മയുടെ മടിത്തട്ടിലൂടെ
അധ്യാപക ദിനം
മെറിറ്റ് ഡേ - 2023
പച്ചക്കറി വിളവെടുപ്പ്
നേത്ര പരിശോധന ക്യാമ്പ്
മിയാവാക്കി - കാനന ഛായയിൽ വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ
സ്കൂൾ വളപ്പിൽ ഒരു കുട്ടി വനം വളർന്നു വന്നതിൻ്റെ ആഹ്ലാദത്തിലാണ് കുട്ടികൾ. വളരെ ശ്രദ്ധയോടെയാണ് ഈ വനത്തെ അവർ പരിപാലിക്കുന്നത്. തൈകൾ നട്ടതിനു ശേഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുറച്ചു തൈകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ അതിനു പകരം കൂടുതൽ ഫലവൃക്ഷങ്ങളുടെ തൈകളും മറ്റും നട്ടു വളർത്തി. കുങ്കുമച്ചെടി കായ്ച്ച് നിൽക്കുന്നത് വളരെ കൗതുകത്തോടെ അവർ കാണുന്നു. ചാമ്പ, പേര, മാതളം തുടങ്ങി ഫല വൃക്ഷങ്ങൾ പൂവിടുന്നതും കാത്ത് നിൽക്കുന്നു. ഇതിനോടകം ചില പക്ഷികളും സന്ദർശകരായി എത്തിത്തുടങ്ങി.
വൈദ്യുതി സംരക്ഷണ ബോധവത്കരണം
സ്കൂൾ പാർലമെൻ്റ്
വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്തി. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടപടികൾ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് തിരഞ്ഞെടുപ്പിൻ്റെ പ്രധാന ലക്ഷ്യം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം മുതൽ അന്തിമ വോട്ടർ പട്ടിക, തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉൾപ്പെടെ എല്ലാ കാര്യങ്ങളും യഥാർത്ഥ തിരഞ്ഞെടുപ്പ് രീതിയിൽ തന്നെയാണ് നടത്തിയത്.രണ്ട് പ്രധാന ചിഹ്നങ്ങളും അഞ്ച് സ്വതന്ത്ര ചിഹ്നങ്ങളും ഉണ്ടായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ കുട്ടികളെ പോളിംഗ് ഉദ്യോഗസ്ഥരാക്കി മറ്റ് മണ്ഡലകളിൽ നിയമിക്കുകയും പോളിംഗ് ഉദ്യോഗസ്ഥരായവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള അവസരം നൽകുകയും ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിൽ എത്തി ചെക്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ മാർക്ക്ഡ് വോട്ടർ പട്ടിക, പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി, വോട്ടിംഗ് യന്ത്രം, വോട്ടേഴ്സ് രജിസ്റ്റർ, വോട്ടർ സ്ലിപ്പ്, മഷി തുടങ്ങിയ പോളിംഗ് സാമഗ്രികൾ ഏറ്റ് വാങ്ങി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോളിംഗ് സ്റ്റേഷനിലെത്തി. ആദ്യം മോക്പോൾ നടത്തുകയും തുടർന്ന് സ്കൂളിലെ തിരഞ്ഞെടുപ്പ് ഓഫീസർ വിതരണം ചെയ്ത ഫോട്ടോ ഉൾപ്പെട്ട സ്ലിപ്പുമായി എത്തുന്ന വോട്ടർമാരെ ഫസ്റ്റ് പോളിംഗ് ഓഫീസർ തിരിച്ചറിയുകയും മാർക്ക്ഡ് വോട്ടർ പട്ടികയിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നു .തുടർന്ന് സെക്കൻ്റ് പോളിംഗ് ഓഫീസർ വോട്ടേഴ്സ് രജിസ്റ്ററിൽ ക്രമനമ്പരും വോട്ടർ ഐഡി നമ്പരും എഴുതി വോട്ടറെക്കൊണ്ട് രജിസ്റ്ററിൽ ഒപ്പ് വപ്പിച്ച് വിരലിൽ മഷി പുരട്ടി വോട്ടർ സ്ലിപ്പ് നൽകുന്നു. തേർഡ് പോളിംഗ് ഓഫീസർ സ്ലിപ്പുമായി എത്തുന്ന വോട്ടർക്ക് വോട്ട് ചെയ്യാനായി ബാലറ്റ് യൂണിറ്റ് സജ്ജമാക്കി കൊടുക്കുന്നു. ഈ രീതിയിലാണ് ഇലക്ഷൻ നടത്തിയത്. വോട്ടിംഗ് പ്രക്രിയ തീർന്നതിന് ശേഷം സ്വീകരണ കേന്ദ്രത്തിൽ പോളിംഗ് സാമഗ്രികൾ എത്തിക്കുകയും തുടർന്ന് വോട്ടെണ്ണൽ നടക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ രണ്ട് പ്രധാന മുന്നണികളും 9 സീറ്റ് വീതം നേടിയപ്പോൾ സ്വതന്ത്രർ 3 സീറ്റും നേടി. ഒന്നു മുതൽ ഹയർ സെക്കൻ്ററി വരെയുള്ള 21 മണ്ഡലങ്ങളിൽ 50 ശതമാനം വനിതകൾക്ക് സംവരണം ചെയ്തിരുന്നു. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും ഭരണഘടനാ ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ നടത്തിയത്.
ലോക തണ്ണീർതട ദിനാഘോഷം
ലോക തണ്ണീർ തട ദിനാഘോഷത്തിന്റെ ഭാഗമായി( 02/02/2024) ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും വീയപുരത്തിന്റെ അഭിമാനമായ വീയപുരം റിസർവ് വനവും, റിസർവ് വനത്തിന്റെ പരിസരത്തുള്ള പമ്പാ നദിയും സന്ദർശിച്ചു. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് വീയപുരം. കുട്ടനാടിന്റെ തനതു സൗന്ദര്യമെല്ലാം ഒത്തിണങ്ങിയ ഗ്രാമമെന്നും വീയപുരത്തെ നമുക്ക് വിശേഷിപ്പിക്കാം.
പമ്പാ നദിയുടെ ഇരുകരകളിലുമായി പതിനാലര ഏക്കറിൽ പരന്നു കിടക്കുന്നതാണ് വീയപുരത്തിന്റെ സംരക്ഷിത വനം. ഒരു മണിക്കൂറോളം സമയം കുട്ടികൾക്ക് സന്തോഷത്തോടെ റിസർവ് വനത്തിലും പരിസര പ്രദേശങ്ങളിലും ചിലവഴിക്കുവാൻ വേണ്ട സഹായം വനം വകുപ്പ്, ഡിപ്പോ അധികാരികൾ കുട്ടികൾക്കായി സസന്തോഷം ഒരുക്കി നൽകി. സ്കൂളിലെ അധ്യാപകരായ പ്രീത കുമാരി, പ്രീതി രാജേഷ്, ലത പ്രദീപ്, പാർവതി, ശ്യാമ മനോജ്, സുരേഷ്മ എം എന്നിവരും വനംവകുപ്പിലെ ഉദ്യോഗസ്ഥരായ രവികുമാറുംമറ്റുള്ള ജീവനക്കാരും കുട്ടികൾക്കൊപ്പം റിസർവ് വനവും പരിസരവും സന്ദർശിച്ചു.