എന്റെ മരണം

എന്തോ ഒരു ശബ്ദം ആരോ കരയുന്നത് പോലെ. ഞാൻ എവിടുന്നാ അത് കേള്ക്കുന്നെ. "... ഹാ!....".അമ്മയാണ്, തേങ്ങൽ അടിച്ചു കരയുന്നു.... ഇടയ്ക്കിടെ ശ്വാസം പോലും കിട്ടാത്തത് പോലെ... തേങ്ങി കരയുകയാണ്. എന്നെ പ്രസവിച്ച മുലയൂട്ടി വളർത്തിയ ആ സ്ത്രീ. ഞാൻ എന്താണീ കാണുന്നെ ? കോട്ടും സൂട്ടും ഇട്ടിരുന്ന എന്റെ ഏട്ടൻ വീട്ടിലെ ഒരു നല്ല കാര്യത്തിനും ഏട്ടനെ കിട്ടാറില്ല. പറഞ്ഞിട്ട് കാര്യമില്ല. ഏട്ടന്റെ ജോലി തിരക്കാണ് കാരണം. പക്ഷെ ഇന്നിതാ അഴുക്കു പുരണ്ടത് പോലെ ഉള്ള ഒരു ഷർട്ട്. അത് തന്നെ നേരെ ചൊവ്വ ഇട്ടിട്ടില്ല. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. ആരോടും മിണ്ടുന്നില്ല. ഇടയ്ക്കിടെ അമ്മയെ നോക്കുന്നുണ്ട്. എന്താണിവിടെ സംഭവിക്കുന്നത് ?!. ചുറ്റും വലിയ ആൾക്കൂട്ടവും. ആരൊക്കെയോ എന്തെക്കെയോ പിറുപിറുക്കുന്നുണ്ട്. ഇവിടെ എന്താണ് നടക്കുന്നത് ? ഞാൻ മരിച്ചിരിക്കുന്നു. അതാണ് ഞാൻ കാണുന്നത് എന്ന സത്യം വൈകാതെ ഞാൻ മനസിലാക്കുകയാണ്. എന്ത് ചെയ്യണം എന്ന അറിയില്ല. 'അമ്മ പൊട്ടിക്കരയുന്നു. സമാധാനിപ്പിക്കാൻ കഴിയുന്നില്ല. എന്റെ കൈകൾ പൊങ്ങുന്നില്ല. "ഏട്ടാ!".. ഞാൻ ഉറക്കെ വിളിച്ചു. ഏട്ടൻ കേൾക്കുന്നില്ല. അപ്പോഴാണ് ഞാൻ ഓർത്തത്. അച്ഛൻ എവിടെ ? .."മ്മ്ഹ" .. ഇപ്പോഴും അച്ഛൻ ഓട്ടമാണ്. ബാധ്യതകൾ ഓരോന്നും അച്ഛന്റെ പൊന്നു മോളുടെ സംസ്കാര ചടങ്ങിനായുള്ള ഓട്ടം. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. ആളുകളുടെ ഇടയിൽ നിന്ന് ഇടയ്ക്കിടെ ഒഴിഞ്ഞു മാറുന്നുണ്ട്. എല്ലാം സഹിച്ചു കൊണ്ട്. ഞാൻ തിരിഞ്ഞ നോക്കി. അതാ എന്റെ കൂട്ടുകാർ. എന്റെ കൂടെ നടന്നു കളിച്ചും ചിരിച്ചും അട്ടഹസിച്ചും കൂടെ ഉണ്ടായവർ. അവരാരും ചിരിക്കുന്നില്ല. തമ്മിൽ ഇടയ്ക്കിടെ നോക്കുന്നുണ്ട്. എന്റെ അമ്മയെ സമാധാനിപ്പിക്കുന്നുണ്ട്. അച്ഛനെ സ്വന്തം അച്ഛനായി കണ്ടു സഹായിക്കുന്നു. എല്ലാം കുറച്ച സിമിഷം കൊണ്ട് കഴിയാൻ പോകുന്നു. എന്റെ ശവ ശരീരം ദഹിപ്പിക്കാൻ പോകുന്നു. ഈ സുന്ദരമായ ലോകത്തു നിന്ന് ഞാൻ എന്നന്നേക്കുമായി വിട പറയാൻ പോകുന്നു. എന്നന്നേക്കുമായി എന്നെ സ്നേഹിച്ചവർക്കു, കാത്തിരുന്നവർക്കു, ഒരു വേദനയായി അങ് ദൂരത്തേക്ക്. അങ്ങനെ ഏട്ടൻ എന്റെ ശവശരീരത്തിലേക്ക് തീ കൊളുത്താൻ പോകുന്നു. ഞാൻ പോവുകയായ് .... ഈ ലോകത്തു നിന്ന് ...

ഫൈസ ആസ്മി
10 ജി എച് എസ് എസ് വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ