സോപ്പ് വെള്ളത്തെ പേടിച്ചിടുന്ന
കൊറോണ ലോകം കീഴടക്കി
പ്രതിരോധ വാക്‌സിൻ കണ്ടെത്താനായി
ഗവേഷണത്തിലായി ശാസ്ത്രലോകം
മാലോകരെല്ലാം മമതയിലായ്
ഒളിജീവിതത്തിൽ കഴിഞ്ഞിടുന്നു
കൊറോണവൈറസ് വാഴും കാലം
ഭീതി പൂണ്ടെല്ലാരും ഒന്നു പോലെ
ഭീതി വേണ്ട ഭയപ്പെട്ടിടേണ്ട
ശുചിത്വ പാഠങ്ങൾ ശീലമാക്കൂ
ഒറ്റക്കെട്ടായി നാം മുന്നേറുകിൽ
തളച്ചിടാം കൊറോണ ഭീകരനെ