ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

ദൈവം മനുഷ്യനെ പരിപാലിക്കുമ്പോൾ മ്യഗങ്ങളിൽ നിന്നും വ്യത്യസ്തമായി വിവേചനവരം നൽകി .നല്ലതും തീയതും തിരിച്ചറിയാനുള്ള വരം. എന്നിട്ടും മനുഷ്യൻ പലപ്പോഴും മനുഷ്യനല്ലാതെയായി. തനിക്കുതന്നെ താൻ വിനയായിമാറി. അനന്തരഫലമോ ജീവിതചര്യകൾ കൊണ്ട് തന്നെ അവൻ ഒരു രോഗിയായി മാറി. വ്യായാമമില്ലാത്ത കുട്ടികൾ, ഫാസ്ററ് ഫുഡിൽ അടിയുറവു വച്ച ജീവിതങ്ങൾ, നിസാരമായ ആരോഗ്യപ്രശ്നങ്ങളിൽ പോലും വൈദ്യസഹായം മാത്രമാണ് രോഗമുക്തി എന്ന് ചിന്തിച്ചു മനുഷ്യജീവിതങ്ങൾ. എന്നാൽ ഏതാനും മാസങ്ങൾകൊണ്ട് ഇവയൊന്നുമല്ല ആരോഗ്യകരമായ ജീവിതം എന്ന് തെളിയിച്ചിരിക്കുകയാണ്.ആഗോളവിപ്ലവത്തിന് കാരണമായ കൊറോണ വൈറസ് മാനവരാശിയുടെ തെറ്റായ ജീവിതചര്യകൾക്ക് ഒരു പരിധിവരെ മാറ്റം ഭവിച്ചിരിക്കുകയാണ്. ജങ്ക് ഫുഡില്ലാതെ മാതാപിതാക്കൾക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയുമെന്നും ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാതെ ജീവിതവും മനുഷ്യന് ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് നാം കണ്ടെത്തി. പലവിധ മലിനീകരണത്തിലൂടെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അനവധിയാണ്. മനുഷ്യർ ഒന്നും ചെയ്യാതെ തന്നെ ഭൂമി വേഗത്തിൽ പുനർജനിച്ചു എന്നത് വസ്തുനിഷ്ഠമായ സംഗതിയാണ്. മനുഷ്യൻ വെറും നിസാരനാണെന്നും പണം കൊണ്ട് ഒന്നും നേടാൻ കഴിയില്ലെന്നും പാവപ്പെട്ടവനും പണക്കാരനും തുല്യരാണെന്നുമുള്ള പച്ചയായ നീതി നടപ്പിലാക്കിയ കൊറോണ വൈറസ് എന്ന നീതിന്യായ കോടതി ലോകത്ത്‌ ധാരാളം നല്ല ആളുകൾ ഉണ്ടെന്നും തെളിയിച്ചു. അറിവ് അഗ്നിയാണ്അ,അനുഭവത്തിലൂടെ നാം നേടിയ അറിവുകൾക്ക് ഒരു വലിയ കാട് കത്തിക്കാനാകും. കോവിഡ് 19 എന്ന ചെറു വൈറസിലൂടെ നാം മനസിലാക്കിയ നല്ല അറിവുകൾ അനവധിയാണ്. അറിവില്ലായ്‌മയിലൂടെ മനുഷ്യർ വരുത്തിവയ്ക്കുന്ന വിനകൾ ഒരു വലിയ കാടിന് തുല്യമാണ്. അറിവെന്ന അഗ്നിയിലൂടെ ആ വിനകൾ ചാരമാക്കാം. ആരോഗ്യകേരളം സുന്ദര കേരളം, രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ്‌ നല്ലത് .

ശ്രേയ എസ് ബൈജു
8 എ ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം