ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ജൂൺ5Vsകോവിഡ് കാലം

ജൂൺ 5 Vs കോവിഡ് കാലം

പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ തന്നിട്ട് ടീച്ചർ പറഞ്ഞു ഇത് നട്ട് വളർത്തി വലുതാ ക്കണം അതെ എന്നമട്ടിൽ തലയാട്ടി അത്രം അത്രം ആക്കി ബാഗിൽ ഭദ്ര മാക്കി ബാഗിൽ വെച്ചു. ഞാൻ വീട്ടിലേക്ക് വന്നപ്പോൾ അല്ലേ പൂരം ആദ്യം അപ്പച്ഛന്റെ വക... ഇങ്ങ് താടാ നോക്കട്ടെ ഓ ഇത് അരളിച്ചെടി യാ ഇത് ഇവിടെ ഒന്നും നടണ്ട.. ഇതിന്റെ വേര് വിഷമാണ് മാത്രവുമല്ല ഇത് നിൽക്കുന്ന സ്ഥലത്തെ ചെടികൾക്കും അത്ര നല്ലതല്ല... മനസ്സില്ലാമനസ്സോടെ ആണെങ്കിലും ഞാൻ അത് അവിടെ വച്ചു. മനസ്സിൽ അപ്പച്ചനോട് ദേഷ്യം വന്നു. എന്തൊക്കെയോ മനസ്സിൽ പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും പോയി അപ്പച്ചൻ എല്ലാം നട്ടുവളർത്താം ചേന ചേമ്പ് മരിച്ചിനി വാഴ വെണ്ട എല്ലാം എനിക്ക് മാത്രം ഒന്നും നടക്കാൻ പറ്റില്ല.. ഓ ഒരു വലിയ കൃഷിക്കാരൻ... വൈകുന്നേരം അപ്പയുടെ വക അടുത്തത് പപ്പാ എനിക്ക് സ്കൂളിൽ നിന്നും കിട്ടിയ ചെടി ഞാൻ എവിടെ നടണം? ചെടി എടുത്ത് നോക്കേണ്ട താമസം വേണ്ട വേണ്ട,, ഇത് ഇവിടെ ഒന്നും നടണ്ട ഇത് അരളി ചെടി യാ,.. ഇനി അമ്മയുടെ ഭാഗം മാത്രമേ കേൾക്കേണ്ടത് ഉള്ളു അവിടുന്ന് കിട്ടി അപ്പച്ചനും പപ്പയും പറഞ്ഞത് കേട്ടില്ലേ അവിടെ ഒന്നും നടേണ്ട., ഫിഷ്ടാങ്കിൽ വശത്തായി ഞാൻ അത് അവിടെ വച്ചിട്ട് എന്റെ പാട്ടിനു പോയി.. ഇതല്ല കാര്യം കേട്ടോ ഇപ്പോൾ ലോഗോൺ കാലത്ത് പപ്പയ്ക്ക് ഒരു കാലത്തും ഇല്ലാത്ത ഒരു ആഗ്രഹം കുറേ പച്ചക്കറികൾ നടണം അത്രേ, കേൾക്കേണ്ട താമസം ഞാനും ഹാപ്പി., പപ്പാ വിത്തും ടൈം ഒക്കെ വാങ്ങി വന്നു. ഞങ്ങൾ രണ്ടു പേരും കൂടി പച്ചക്കറി കൃഷി ആരംഭിച്ചു. വെള്ളം ഒഴിക്കാനും വളം ഇടാനും ഒക്കെ ഞാനും പപ്പയോടൊപ്പം കൂടി. വെള്ളം ഒഴിക്കാനും വളം ഇടാനും ഒക്കെ.. സത്യം പറഞ്ഞാൽ ഈ പച്ചക്കറി കൃഷി ഒരു സന്തോഷം തന്നെയാണ്. പച്ചക്കറിക്ക് വെള്ളം ഒഴിക്കുനതിനിടയിൽ ഒരു ദിവസം ഞാൻ ആ അരളി ചെടിയെ ഓർത്തു. വേഗം പോയി അതിനെ നോക്കി അത് അവിടെ ഉണ്ടോ. ഇല്ല. അതിനെ ആവശ്യമായ വെള്ളവും വളവും കിട്ടിയാലല്ലേ അത് വളരുകയുള്ളൂ.. എന്തായാലും സ്കൂൾ തുറക്കുന്നതിനു മുൻപ് പച്ചക്കറികൾ ഏകദേശം കായ്ക്കും. നല്ല പ്രതീക്ഷയിലാണ് ഞങ്ങൾ. ഇനി അടുത്ത പരിസ്ഥിതിദിനത്തിൽ കിട്ടുന്ന ചെടിയെ എനിക്ക് നട്ടു വളർത്തണം ഈശ്വരാ അത് അരളിചെടി ആവരുതേ അപ്പച്ചനും പപ്പയ്ക്കും അമ്മയ്ക്കും എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ചെടി തന്നെ എനിക്ക് കിട്ടണേ.

അഥിൻ ഡബ്ള്യു എസ്
5 എ ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം