വേനലിൽ ഉരുകി കരയുന്നീ ,
ഭൂമിതൻ വേദനയാരറിയുന്നു ?
ഭൂമിതൻ മേനിയിൽ
മൗനം ഉരുകിയൊലിക്കുന്നു...
വിങ്ങുന്നൂമനം .....
കേഴുന്നൂ നാവുകൾ .....
ഒരു തുള്ളി മഴയ്ക്കായ് ........
മാനവരാശിതൻ പേക്കൂത്തിൽ ,
നശിച്ച ഭൂതലം .
നീയിതു കാണുന്നില്ലേ സോദരാ ...
നീ തന്നെയീ ഭൂമി തൻ ഘാതകൻ ,
നീ തന്നെയീ ഭൂമി തൻ അന്തകൻ ....!