ഇനിയൊന്നു പെയ്യില്ലേ കാർമേഘമേ .
നിൻ വിഷമമൊന്നു കരഞ്ഞു തീരത്തുകൂടെ ...
നിന്റെ മായാജാല തലമിന്ന്
എന്റെ ഹൃദയ തുടിപ്പിന്റെ താളമായി ...
ചൂടിനെ പൊതിയാൻ വരില്ലയോ നീ ...
തോരാ മഴയായി വരില്ലയോനീ ...
എന്റെ മനസ്സിന്റെ ജാലകവാതിൽ
നിന്നെ കാത്തിരിക്കുന്നു ഇന്നും .
ഇന്ദ്രജാലമായ് വരില്ലയോ നീ ...
കാണാക്കിനാവായ് വരില്ലയോ നീ ...
മനുഷ്യ മനസ്സിനെ കുളിരണിയിപ്പാൻതോരാ മഴയായ് വരില്ലയോ നീ ....