നല്ല നാളേക്കായ് ......
ലോകമിതെങ്ങോട്ട് എങ്ങും നിശ്ചലം
കേവലം ഒരു വൈറസ് വന്നപ്പോൾ
ശൂന്യമായി വ്യർഥമായി മനുഷ്യ ലോകം
നെട്ടോട്ടം ഓടുന്നു ഈ മാരിയെ തടുക്കാൻ
ലോകവും ലോകജനതയും
ഒരു രാജ്യത്തെ പോലും ഒഴിച്ചിടാതെ ദൈവമേ ഇതെന്തൊരു പരീക്ഷണം
പ്രായഭേദം ഒന്നില്ലാതെ ചെറു കുഞ്ഞിനെപ്പോലും വിടാതെ
ദൈവമേ നീ മാത്രം അഭയം
തുടങ്ങിയതും നീ അവസാനിപ്പിക്കാൻ കഴിവുള്ളവനും നീ
പ്രതീക്ഷയോടെ പ്രത്യാശയോടെ "പാവമീ മനുഷ്യ ജന്മങ്ങൾ"