ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
പ്രിയപ്പെട്ട കുട്ടുകാരെ, കോവിഡ് 19 എന്ന മഹാമാരിയെ കുറിച്ചുള്ള ഒരു ചെറു ലേഖനം ആണ് ഞാൻ തയാറാക്കുന്നത്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷ പനി മുതൽ കോവിഡ് 19 വരെ ഉണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകൾ ആണ്. ഇവ മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസകോശനാളിയെ ബാധിക്കുന്നു ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതക മാറ്റം വന്ന പുതിയതരം കൊറോണ വൈറസ് ആണ് സാധാരണ ജലദോഷ പനി യെപോലെ ശ്വാസകോശനാളിയെ ആണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തല വേദന, പനി ഇവയാണ് ലക്ഷണങ്ങൾ ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. കൊറോണ വൈറസ് ശരീരത്തിൽ പ്രേവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണും ഈ 14ദിവസം ആണ് ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നത് ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത് വൈറസ് സാന്നിധ്യമുള്ള ഒരാൾ തൊടുമ്പോഴും അയാൾക്കു ഹസ്ത ദാനം ചെയ്യുമ്പോഴും വൈറസ് മറ്റൊരാളിലേക്കു പടരാം. കൊറോണ വൈറസിന് കൃത്യമായ ചികിത്സ ഇല്ല പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത് . കൊറോണ വൈറസ് കണ്ടെത്താൻ നടത്തുന്ന ടെസ്റ്റ് ആണ് RT-PCR. WHO ആണ് കോറോണയ്ക്ക് കോവിഡ് 19 എന്ന പേര് നൽകിയത്. കോവിഡ് 19 ഒരു RNA വൈറസ് ആണ്. ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യത്തും ഈ രോഗം ബാധിച്ചു. ഇന്ത്യയിൽ ആദ്യം കൊറോണ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളം ആണ്. കേരളത്തിലെ തൃശൂർ ആണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് 19 ന്റെ ശാസ്ത്രീയനാമം SARS Cov 2 എന്നാണ്. കൊറോണ വൈറസ് രോഗം ബാധിച്ചവർ ടോൾ ഫ്രീ നമ്പർ ആയ 1056 ഇൽ ആണ് ബന്ധപ്പെടുക . കോവിഡ് 19 രോഗം വരാതിരിക്കാൻ നമ്മൾ പേടിക്കാതെ ജാഗ്രതയോടെ പ്രവർത്തിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുക കണ്ണ്, മൂക്ക്, വായ ഇവയിൽ എപ്പോഴും കൈ കൊണ്ട് തൊടാതിരിക്കുക, മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക .ഇങ്ങനെ മാത്രമേ നമുക്ക് ഈ മഹാമാരിയെ ചെറുക്കാൻ സാധിക്കുകയുള്ളു. ഈ മഹാമാരിയിൽനിന്നും നമ്മുടെ ലോകത്തെ രക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |