മാരി


ചിന്തിച്ചീടാം കൂട്ടരേ ജീവൻ നിലനിർത്തുവാൻ
നാമിന്നു ജീവിതം നിശ്ചലമാക്കീടുന്നു.
വീട്ടിലിരുന്നുകൊണ്ടിന്നുനാം
കോവിഡ് വിരുദ്ധ തന്ത്രങ്ങളിന്നു മെനഞ്ഞിടേണം. നമുക്കിന്നു കൂട്ടം ചേരലുകൾ വേണ്ട
ആഘോഷങ്ങളും വേണ്ടേ വേണ്ട.
മാസ്കുകളും ധരിച്ചു, കൈകൾക്കു വൃത്തി വെടിപ്പുനൽകാം
കൃത്യമായി അകലങ്ങൾ പാലിച്ചിടേണ്ടതുണ്ട്.
മുത്തശ്ശൻ, മുത്തശ്ശി മാരെക്കുറിച്ചുനാം നന്നായി ചിന്തിച്ചിടേണ്ടതുണ്ട്.
നമ്മുടെ ധീരനാം മുഖ്യ മന്ത്രി യ്ക്കൊപ്പം,
ആരോഗ്യ രക്ഷാപ്രവർത്തകർക്കൊപ്പം
നാടിനെ രക്ഷിക്കാൻ നെട്ടോട്ടമോടുന്ന മാലാഖക്കുട്ടികൾക്കൊപ്പം ചേരാം.
അങ്ങനെ അങ്ങനെ നമ്മുടെ ശത്രുവാം കോവിഡിനെ തുരത്തിയോടിച്ചിടാം കൂട്ടരേ.

 

ശ്രീഗണേഷ്. ഡി. പി
9 A GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത