കൈകഴുകിക്കഴുകി
ഞാൻ മടുത്തു!
മുഖ പുസ്തകം നോക്കി നോക്കി
അച്ഛനും വലഞ്ഞു!
പാത്രം കഴുകിയും തൂത്തും തുടച്ചും
അമ്മയും തളർന്നു!
രാജ്യങ്ങളേറെ സഞ്ചരിച്ചിട്ടും
എന്തേ കോവിഡേ
നിനക്കു മാത്രം ക്ഷീണമില്ല!
നിനക്കൊന്ന് പനി വന്നെങ്കെൽ
എനിക്കും ചങ്ങാതിമാർക്കും
പാറാമായിരുന്നു പറവകളെപ്പോലെ!