ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മഹാവ്യാധി

മഹാവ്യാധി

ലോകമെമ്പാടും ഭീതിയിലാണ്ടു
ലോകമേ വിറകൊണ്ടു നിൽപ്പു
ലോകത്തെമ്പാടും മനുഷ്യർ
മരണ ഭീതിയിലാണ്ടു.......

ലക്ഷത്തോളം ജനങ്ങൾ മരണ-
മാം ആഴിയിൽ വീണു
പക്ഷി മൃഗാദികൾ ഭക്ഷണ
മില്ലാതെ ചത്തൊടുങ്ങി.....

നഗര പാതകൾ വിജനമായി
ശകട ശബ്ദം കേൾപ്പാനില്ലാ
നാമെല്ലാം ഭക്ഷണമില്ലാതലഞ്ഞു
ലോകമേ നീ വിടവാങ്ങുകയോ

ലോകമേ നിന്നെ ഞാൻ പ്രണയിക്കാൻ
 മറന്നു പോയ കാലമിന്നിതാ
ഞാൻ നിന്നിലേയ്ക്കടുക്കുന്നു..
നിൻറെ ലോകത്താർത്തുല്ലസിക്കാൻ
ഞാൻ കൊതിക്കുന്നു...
മഹാമാരിയെ ചെറുക്കാൻ നമ്മൾ
പ്രാപ്തരാണ്....
മഹാവ്യാധിയെ ചെറുക്കാൻ നമ്മൾ
സന്നദ്ധരാണ്....

അഭയ് എസ്
8 D ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത