ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി അമ്മയാണ് . അമ്മക്ക് ദോഷകരാമായ രീതിയിൽ നാം ഒരിക്കലും പ്രവർത്തിക്കരുത്. അത് ലോക നാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയാണു നാം എല്ലാ വർഷവും ജൂൺ 5 നു പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻറെ കാതൽ. മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി ദിനം കൊണ്ട് നാം ഉദ്ദേശ്ശിക്കുന്നത്. പരിസ്ഥിയുടെ ഭംഗി എന്നത് മരങ്ങളാണ് .ആ മരങ്ങൾ നമുക്ക് എന്തെല്ലാം തരുന്നു. നമുക്ക് ആവശ്യമായ ശുദ്ധവായു, ഫലങ്ങൾ,പച്ചകറികൾ എന്നിങ്ങനെ അനേകം കാര്യങ്ങൾ. പരിസ്ഥിതിയുടെ മറ്റൊരു ഭംഗി എന്നത് കുളങ്ങളും, തടാകങ്ങളും, ആറുകളും, കായലുകളുമെല്ലാം .<br.
പ്രകൃതി എന്നത് ജീവികളുടെ വാസ്തസ്ഥലമാണ്. ആ പ്രകൃതിയെ നമ്മൾ നശിപ്പിക്കാൻ പാടില്ല.പ്രകൃതി നമ്മളെ ഇത്രയും സഹായിക്കുമ്പോൾ നമ്മൾ അതിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതൊരു ഏറ്റവും വലിയ തെറ്റാണ്,
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |