ഒരു പനി വന്നാൽ
ഒരു ചുമ വന്നാൽ
ഭയമാണ് ഉള്ളിൽ ഭയമാണ്
കൈകൾ കഴുകിടാം വേഗത്തിൽ
ശക്തിയായി നിന്ന് നേരിടാം
ഭയമല്ല ഭയമല്ല വേണ്ടത് ജാഗ്രത
വീട്ടിലിരുന്നിടം അകലങ്ങൾ പാലിക്കാം
ലോക രാജ്യങ്ങൾ തൻ
നിലവിളി കേൾക്കവേ
വാർത്തകൾ ഒക്കെയും
കണ്ണീർ പുഴകളായി
മനുഷ്യനെ ഭയപ്പെടുത്തും
കൊറോണയെ നാട്ടിൽ
നിന്നോടിച്ചീടാം കൂട്ടരേ.