ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ് കൂട്ടുകാരുടെ നേതൃത്വത്തിൽ 7 8 9 ക്ലാസുകളിലെ മലയാളം ടൈപ്പിംഗ് പരിശീലനം നൽകി

42030-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42030
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ലീഡർഅമരീഷ് നാഥ്
ഡെപ്യൂട്ടി ലീഡർമീര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിജോ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദു . R P
അവസാനം തിരുത്തിയത്
02-01-2024Ghsmadatharakkani

മലയാളം ടൈപ്പിംഗ് പരിശീലനം

സ്വതന്ത്ര വിജ്‍ഞാനോത്സവം

സ്വതന്ത്ര വിജ്‍ഞാനോത്സവത്തിന്റെ ഭാഗമായി ഓപ്പൺ ഹാർഡ് വെയർ ഉൾപ്പെടുന്ന IT കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ഫ്രീഡംഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ ആഗസ്റ്റ് 10,11,12 തീയതികളിലായി സംഘടിപ്പിച്ചു.അതോടൊപ്പം ഫ്രീഡംഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ നമ്മുടെ സ്കുളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും 43 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു.

ലിറ്റിൽകൈറ്റ്സ്-ജിമ്പ് പരിശീലനം

തിരവനന്തപുരം ഫൈനാർട്സ് കോളേജിലെ വിദ്യാർത്ഥിനിയായ മഹേശ്വരി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറായ ജിമ്പ് ൽ ചിത്രരചന പരിശീലനം നൽകി.കുട്ടികള് വളരെ താൽപര്യത്തോടെ പങ്കെടുക്കുകയും ചിത്രരചന നടത്തുകയും ചെയ്തു.

സ്കൂൾ പാർലമെന്റെ് ഇലക്ഷൻ

ഈ വർഷത്തെ സ്കൂൾ പാർലമെന്റെ് ഇലക്ഷൻ കൊച്ചുകൂട്ടുകാർക്ക് വേറിട്ടൊരനുഭവമായി.ഡിസംബർ നാലാം തീയതി സമ്മതി എന്ന സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തി ലാപ്ടോപ്പ് വേട്ടിംഗ് മെഷ്യനാക്കി ലിറ്റിൽ കൈറ്റ്സിന്റേയും ജെആർസി യുടേയും കൂട്ടായ്മടിലാണ് ഇലക്ഷൻ നടന്നത് .എൽ പി ക്ലാസുകാരുടെ കൗതുകക്കണ്ണിനും ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യൻ നന്നായി ഇഷ്ടപ്പെട്ടു.