സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുവാൻ ഉതകുന്നതരത്തിലുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ വിദ്യാലയത്തിൽ ലഭ്യമാണ്. അനിവാര്യവും കാലോചിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് കുട്ടിയുടെ സമഗ്ര വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കു.

‘പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ’ ക്ക് അവന്റെ/അവളുടെ ആവശ്യത്തിനും ഉൾക്കൊള്ളാനുള്ള കഴിവിനുമനുസരിച്ചുള്ള വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങളും പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെയും ഇവിടെ നിയമിച്ചിട്ടുണ്ട്.

ഭൗതിക സാഹചര്യങ്ങൾ

കെട്ടിടങ്ങൾ

ലൈബ്രറി

കമ്പ്യൂട്ടർ ലാബ്

സയൻസ് ലാബ്

ഹൈടെക് ക്ലാസ് മുറികൾ

ഡൈനിങ് റൂം

കളിസ്ഥലം

ടോയ്‌ലെറ്സ് & അമിനിറ്റി സെന്റർ