ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/വീട്ടിലിരിക്കു.... സുരക്ഷിതരാകു.....

വീട്ടിലിരിക്കു.... സുരക്ഷിതരാകു.....

ലോക ജനതയെ ആകമാനം മുൾമുനയിൽ നിർത്തുന്ന ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്ന് പോയ്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരിയുടെ രൂപത്തിലാണ് ഈ മഹാവിപത് നമ്മുക്ക് മുന്നിൽ എത്തിയിരിക്കുന്നത്. യുഗങ്ങളിലൂടെയും വികസനങ്ങളിലൂടെയും അത്യാധുനിക സാങ്കേതിക വിദ്യയുടെയും അയൽ രാജ്യങ്ങളെ വിറപ്പിച്ചു നിർത്തിയ വൻകിട ലോക രാജ്യങ്ങൾ പോലും ഈ ഒരു വൈറസിന് മുന്നിൽ തലകുനിച് നിൽക്കുന്ന കാഴ്ചയാണ് നമ്മുക്ക് ഇന്ന് കാണുവാൻ കഴിയുന്നത്. മനുഷ്യന്റെ ചെയ്‌തികൾ തന്നെയാണ് ഈ മഹാമാരിയുടെ വിത്തുകൾക്ക് വളം ഒരുക്കിയത്. പ്രകൃതിയെ അതിന്റെ വഴിക്ക് വിടാതെ മനുഷ്യന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അമിതമായി ഭൂമിയെ ചൂഷണം ചെയ്യുന്നു. സഹികെട്ട ഭൂമി മനുഷ്യന് നൽകുന്ന തിരിച്ചടികൾ ഒന്നാവാം ഈ മഹാവിപത്. ലോകത്ത് ആകമാനം മരണ നിരക്ക് അനുദിനം കൂടി വരുന്ന ഈ ഘട്ടത്തിൽ നമ്മുടെ കൊച്ചു കേരളം കൊറോണ വൈറസിനെ ചെറുക്കാൻ തീർത്ത സുരക്ഷകവചം വളരെ ഫലപ്രദമായിട്ടാണ് എന്റെ എന്നിക്ക് തോന്നുന്നത്.സുരക്ഷയുടെ ഭാഗമായി വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനമാണ്. നാം പുറത്തു പോയിട്ട് വന്നാൽ ഉടനെ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. മാത്രമല്ല പുറത്തു പോകുമ്പോൾ ഇപ്പോൾ പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. മറ്റുള്ളവരിൽനിന്ന് ഒരു മീറ്റർ അകലം പാലിക്കുക. പ്രതിരോധശേഷി കൂട്ടുന്ന ആഹാരസാധനങ്ങൾ കഴിക്കുക. ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കഴിവതും ഒഴിവാക്കുക. എല്ലാ സ്ഥലങ്ങളിലും സാനിറ്റിസെർ ഉപയോഗിക്കുക. നിങ്ങളിൽ നിന്നും മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും മറ്റുള്ളവരിൽ നിന്നും നിങ്ങൾക്ക് രോഗം പകരാതിരിക്കാനും സാമൂഹിക അകലം പാലിക്കുക. ആരോഗ്യ അടിയന്തരാവസ്ഥ കാലയളവ് കഴിയുംവരെ നിയമങ്ങൾ പാലിച്ച് സുരക്ഷിതരായി വീട്ടിൽ ഇരിക്കുക. മുതിർന്നവരെ നോ കുട്ടികൾ എന്നോ ഭേദമില്ലാതെ ഓരോരുത്തരും നമ്മുടെ കടമകൾ കൃത്യമായി പാലിക്കേണ്ട ഒരു അടിയന്തര ഘട്ടമാണിത്. വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും ഗവൺമെന്റ് ഓരോ ഘട്ടങ്ങളിലും നൽകുന്ന ഉത്തരവുകൾ പാലിച്ചും നമുക്ക് ഒറ്റക്കെട്ടായി ഈ മഹാവിപത്തിനെ ചെറുത്ത് തോൽപ്പിക്കാം. ജാതിമത ഭേദങ്ങൾ ഏതുമില്ലാതെ വരൂ നമുക്ക് ഉണർന്നു പ്രവർത്തിക്കാം.

സ്വയം സുരക്ഷിതരാകൂ.......,
മറ്റുള്ളവരെ സുരക്ഷിതരാക്കു...... !



Let’s Break the Chain...

കനിക
8 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം