Boost your Immunity
നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി കൂട്ടുകയാണെങ്കിൽ വൈറസ്, ബാക്റ്റീരിയ അല്ല ഒരു അണുബാധയും നമ്മളെ പ്രതികൂലമായി ബാധിക്കയില്ല.
immunity വർധിപ്പിക്കാൻ ഏറ്റവും പ്രധാനം ഭക്ഷണം ആണ്. വയറു നിറയാൻ മാത്രം ആഹാരം കഴിക്കാതെ ജീവൻ നിലനില്കുന്നതിനു വേണ്ടി സമീകൃത ആഹാരം കഴിക്കണം. പ്രോടീൻ, അല്ലെങ്കിൽ മാംസ്യം, കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ അന്നജം, ഫാറ്റ് അല്ലെങ്കിൽ കൊഴുപ്പ് നാര് അല്ലെങ്കിൽ ഫൈബർ, വിറ്റാമിൻ, മിനറൽസ്..... ഇതെല്ലാം ആഹാരത്തിൽ കുറേശെ ഉൾപെടുത്തുക.. ex:പുട്ടും കടലയും, ചപ്പാത്തി പരിപ്പ് കറി, ചോറ് സാമ്പാർ, ഫിഷ്, മീറ്റ്, എഗ്ഗ് exct... എന്നിവ കഴിക്കുക എന്നാൽ നാരില്ലാത്ത ഫുഡ് അതായത് തവിടു കളഞ്ഞ അരി, മൈദ ഇവ ഒഴിവാക്കുക ഫാറ്റ്സ് ഉള്ള ആഹാരം പല ഹോർമോണുകൾ ഉല്പാദിപ്പിക്കാൻ സഹായിക്കും കൂടാതെ vitA, vitB6, vitC, vit D, ഇവ ഉള്ള ആഹാരവും, ധാരാളം വെള്ളവും കുടിക്കണം. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിന് പ്രധാന പങ്ക് ഉറക്കമാണ് ദിവസം 8 മണിക്കൂർ ഉറങ്ങിയിരിക്കണം കൂടാതെ സ്ട്രെസ് ഉണ്ടാകാതെ പോസിറ്റീവ് ആയി ചിന്തിച്ച്, മറ്റുള്ളവരോട് സംസാരിക്കുമ്പോഴും പോസിറ്റീവ് ആയി സംസാരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, ഭയപ്പെടാതെ ജാഗ്രതയോടെ ഇരിക്കുക......
boost your immunity 🙏
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|