മഹാമാരി
2020 എന്ന വർഷം തുടങ്ങിയതു തന്നെ വലിയ നാശം വിതച്ചു കൊണ്ടാണ്. കോവിഡ് 19 എന്ന വൈറസ് ലോകത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു.
ഈ ലോക് ഡൗൺ കാലത്ത് ഒന്നു പുറത്തിറങ്ങാൻ കൂടി കഴിയുന്നില്ല എങ്കിലും വീട്ടിൽ എല്ലാവരോടും ഒന്നിച്ചു കഴിയുന്നതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ചില വിനോദങ്ങളിൽ ഏർപ്പെട്ട് സമയം ചിലവഴിക്കുമെങ്കിലും വീട്ടിലെ നാലു ചുമരുകൾക്കുള്ളിൽ കഴിയുന്നതിൻ്റെ ബുദ്ധിമുട്ടുണ്ട്. ഈ ബുദ്ധിമുട്ടുകൾ ഒന്നും തന്നെയല്ല എന്നും 'ചിലപ്പോൾ തോന്നും. കാരണം ഈ മഹാമാരിയിൽ അകപ്പെട്ട് കഷ്ടപ്പെടുന്ന ഒരു പാടു പേർ നമുക്കു ചുറ്റുമുണ്ട്. മാനസികമായും, ശാരീരികമായും സാമ്പത്തികമായും തളർന്ന ഒട്ടനവധി പേർ ഈ ലോകത്തുണ്ട്. വികസിത രാജ്യങ്ങൾ പോലും ഈ വ്യാധി ക്കു മുന്നിൽ മുട്ടുമടക്കി. മനുഷ്യൻ്റെ കർമ്മങ്ങൾക്കുള്ള പ്രതികാരമായിട്ടാവാം ഈ മാരി മനുഷ്യനെ തേടിയെത്തിയത്. മലിനീകരണവും, പ്രകൃതി ചൂഷണവും വിഷയമാക്കിയുള്ള നെട്ടോട്ടമായിരുന്നു അടുത്ത കാലം വരെയും.എന്നാലിന്ന് സകല കണ്ണുo കോവിഡിലേക്കായി. ഇന്ന് മലിനവാഹിയായ പുഴകളും, നദികളും ശാന്തമായൊഴുകുന്നു. അന്തരീക്ഷം ഇന്ന് പുകപടലങ്ങളുടെ മറവിൽ നിന്നും പുഞ്ചിരി കൊളളുന്നു എന്നാൽ അവയൊക്കെ കണ്ടാസ്വദിക്കാനോ അനുഭവിക്കാനോ മനുഷ്യനാകുന്നില്ല.
ഇതിനിടയിൽ തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോ എന്നു പറഞ്ഞു ചെളി വാരി എറിയലുമായി രാഷ്ട്രീയക്കാർ ഓടുന്നു. ഈ ഒരു രോഗമാണ് കോവിഡിനെക്കാളും പേടിക്കേണ്ടത്.
ലോകത്താകെയുണ്ടായ മരണ നിരക്ക് നമുക്ക് ചിന്തിക്കാൻ കൂടി കഴിയാത്തതാണ്.ഇന്ത്യയിലെ ആദ്യ കോ വിഡ് കേസ് കേരളത്തിലായിരുന്നു.എന്നാൽ ലോകരാജ്യങ്ങൾക്കു പോലും മാതൃകയാകുന്ന തരത്തിൽ പ്രതിരോധം തീർത്തു കേരളം.അlശാന്ത പരിശ്രമമായിരുന്നു., സർക്കാരിൻ്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും, ജില്ലാ കളക്ടർമാരും, പോലീസും, അതിനേക്കാളുപരി ആരോഗ്യ ' പ്രവർത്തകരുടെ ജീവന്മരണ പോരാട്ടം കൂടിയായിരുന്നു കോവിഡിനെതിരെ നടത്തിയത്.ഒരു വിധമെങ്കിലും കോവിഡിനെ പിടിച്ചുകെട്ടാനായി...
എല്ലാത്തരം ജനങ്ങൾക്കും സഹായമെത്തിക്കാൻ റേഷൻ സംവിധാനമൊരുക്കി ,ഭക്ഷ്യ കിറ്റും, കമ്യൂണിറ്റി കിച്ചണും എല്ലാം ലോകത്തിനു പോലും മാതൃകയാണ്.
ഭാരതം ഒന്നാകെ ലോക്ഡൗണിലാണ്.... ഈ മഹാമാരിയെ അതിജീവിക്കുമെന്ന് പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|