ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കോവിഡ് 19 എന്ന മാരകവൈറസ്

കോവിഡ് 19 എന്ന മാരകവൈറസ്


ചൈനയിൽ രൂപപ്പെട്ടതായി അറിയപ്പെടുന്ന കോവിഡ് 19 അതായതു കൊറോണ വൈറസ് ഈ ലോകത്തിൽ തന്നെ വളരെയധികം നഷ്ടവും മനുഷ്യ ജീവന്റെ ജീവിതത്തിൽ വളരെ രൂക്ഷമായ മങ്ങലാണ് ഏല്പിച്ചിരിക്കുന്നത്. നവംബർ മാസത്തിലാണ് ചൈനയിൽ കോവിഡ് സ്ഥിതീകരിച്ചത്. മനുഷ്യരാശിയിൽ തന്നെ ഭീഷണി ആയി വൈറസ് മാറുകയായിരുന്നു. ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് മാറി കഴിഞ്ഞിരിക്കുകയാണ് ഇന്നീ ലോകം. എന്നാൽ നമുക്ക് അഭിമാനം ആയി മാറിയിരിക്കുകയാണ് നമ്മുടെ കേരളത്തിലെ മാലാഖമാരായ നേഴ്സുമാരും ഡോക്ടർമ്മാരും. കോവിഡ് 19- ന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ മാതൃക ആയിരിക്കുകയാണ് കേരളം. അതിന്റെ പേരിൽ നമുക്ക് അഭിമാനിക്കാം. ഇപ്പോഴും കരുതലോടെ നീങ്ങുകയാണ് നമ്മുടെ ലോകം. എന്നാൽ നമ്മുടെ നാട്ടിലെ നേഴ്സുമാരെയും ഡോക്ടർമാരെയും എല്ലാ ആരോഗ്യമേഖലയിലെ വ്യക്തിയെയും ഞാൻ ബിഗ് സലൂട്ട് നൽകി ആദരിക്കുന്നു. സ്വന്തം ജീവനെ പോലും വില കൽപിക്കാത്തെ അവർ ലോകത്തെ തന്നെ രക്ഷിക്കാൻ ഒരുങ്ങുകയായിരുന്നു. ഇനി നമുക്ക് ഈ അടിയന്തരപ്രശ്നത്തിൽ നിന്ന് അകലം പാലിച്ചു നമുക്ക് ഈ ഭൂമിയോട് മാതൃകയാവാം. അതിന് നമ്മൾ ഓരോ വ്യക്തിയും അതിൽ ബോധവാൻമാരാവണം. പ്രാത്ഥിക്കാം നല്ലൊരു നാളെത്തേയ്ക്ക്....

അനൂപ് കൃഷ്ണൻ. യൂ. വി
7സി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം