ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കോറോണ എന്ന കോവിഡ് 19

കോറോണ എന്ന കോവിഡ് 19


2019തിന്റെ അവസാനത്തോടെ ചൈനയിലെ വുഹാൻ പട്ടണത്തിലെ മത്സ്യമാർക്കറ്റിൽ നിന്നും പൊട്ടിപുറപ്പെട്ട ഒരു മഹാമാരിയാണ് കൊറോണ വൈസ്.2019ൽ തുടങ്ങിയതിനാൽ ഈ രോഗത്തെ കോവിഡ് 19 എന്ന് നാമകരണം ചെയ്തു. രോഗവ്യാപനത്തെ ചൈന നിസാരവൽകരിച്ചതിനാൽ അത് വൻ ദുരന്തമായി മാറി.ഇതിനു പ്രതിരോധ മരുന്നു കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ചൈനയിൽ നിന്നും വന്നവരിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഈ രോഗം പകരാൻ തുടങ്ങിതോടെ ലോകാരോഗ്യ സംഘടന ജാഗ്രത നിർദ്ദേശം നൽകി.കോവിഡ് 19മൂലം ധാരാളം ആളുകൾ ചൈനയിൽ മരിച്ചു.ഇന്ത്യയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രതയുടെ ഭാഗമായി ലോക്ടൗൺ പ്രഖ്യാപിച്ചു.കൊറോണ സമ്പർക്കത്തിലൂടെയും പകരുന്നു. ശക്തമായ പനി,ചുമ,ശ്വാസതടസം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ .ഈ ലക്ഷണങ്ങൾ കാണുന്നവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

ഈ രോഗത്തെ പ്രതിരോധിക്കാൻ കൈകൾ സോപ്പുകൊണ്ടോ,സാനിറ്റൈസർ കൊണ്ടോ ഇരുപതു സെക്കന്റോളം കഴുകണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. കൂട്ടംകൂടി നിൽക്കരുത്.സാമൂഹിക അകലം പാലിക്കണം. നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ തന്നെയാണ് സുരക്ഷിതം. അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് വൃത്തിയുള്ള അന്തരീക്ഷത്തിലേക്ക് ഒരു വൈറസും കടന്നു വരില്ല എന്ന ബോധം ഓരോരുത്തരിലും കടന്നുവന്നു. ജനങ്ങൾ ഒന്നടങ്കം അനുകൂലിച്ചു .അനുസരിച്ചു നിയമപാലകർ അതിനായി പരിശ്രമിച്ചു. ഇന്ത്യയിൽ ലോക്ടൗൺ പ്രഖ്യാപിച്ചു വളരെയധികം തിരക്കുണ്ടായിരുന്ന ആളുകൾ എല്ലാം വീട്ടിൽ ഇരിപ്പായി.തിരക്കുകൾ മനുഷ്യനിർമ്മിതങ്ങളാണെന്നും ഇങ്ങനെ വെറുതെ ഇരുന്ന് വിശ്രമിക്കാൻ തങ്ങൾക്ക് കഴിയുമെന്നും അവർക്ക് മനസ്സിലായി. കുടുംബബന്ധങ്ങൾക്ക് ശക്തികൂടി .അച്ഛനും അമ്മയും മക്കളും അപ്പുപ്പനും അമ്മൂമ്മയും എല്ലാം ഒത്തുകൂടിയപ്പോൾ ബന്ധങ്ങളുടെ ഊടും പാവും ഉറച്ചു. തൊടികളിലും പറമ്പിലും എല്ലാം എല്ലാം ഉണ്ടായിരുന്ന ചക്കയും മാങ്ങയും ചേമ്പും ചേനയും മുരിങ്ങയിലയും എല്ലാം അടുക്കളയിലെ താരങ്ങളായി. പഴയ കളികൾ എല്ലാം ഓർമ്മയിൽ നിന്നും തപ്പിയെടുത്ത് പുതുതലമുറയ്ക്ക് പഴയ തലമുറ പങ്കുവെച്ചു. വീടിന്റെ വരാന്തയും മുറ്റവും എല്ലാം കുടുംബാംഗങ്ങളുടെ കളി സ്ഥലമായി മാറി. എങ്ങും സമാധാനത്തിനും ശാന്തിയുടെയും അന്തരീക്ഷം.ഇതിനിടയിലും നിറയുന്ന കുറെ ഓർമ്മകളും ചിന്തകളും ചിന്തകളും ചോദ്യങ്ങൾ ആകുന്നു. നമ്മുടെ നാട്ടിലെ പ്രവാസികൾ എന്ന് കൂടണയും? സാധാരണക്കാരുടെ ജീവിതം എങ്ങനെയാകും? മാറ്റിവെച്ച പരീക്ഷകൾ എന്ന് നടത്തും?

സന്തോഷവും സങ്കടവും കലർന്ന ഈ കൊറോണ കാലവും കടന്നു പോകും. വീണ്ടും എല്ലാം പഴയതുപോലെ ആകും ആകാശത്തോളം പറന്ന മനുഷ്യൻ അരൂപിയായ കൊറോണ യെ പേടിച്ച് വീടിനുള്ളിൽ ഒതുങ്ങിക്കൂടിയ ഈ പ്രതിഭാസം ദൈവത്തിന്റെ ഒരു വികൃതിയാണ് വികൃതി അല്ലാതെ എന്തു പറയാൻ. ജാഗ്രത മതി എല്ലാത്തിനും.

ചൈതന്യ.എം.വിൻസെന്റ്
10ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം