പരിസ്ഥിതി നശീകരണം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമൂഖികരിക്കുന്ന ഏറ്റവും വലിയ വിപത്താണ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിവസങ്ങളില്ല പക്ഷേ എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചകളിൽ നിന്ന് മാറി വളരെ ചെറിയ തരത്തിൽ ഒതിങ്ങിയിരിക്കുന്ന ഒരു വിഷയം മാത്രമായാണ് ലോകം കാണുന്നത് പരിസ്ഥിതി നശീകരണം എന്നാൽ വയലുകളും ചതുപ്പുകളും മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുന്നതും, കാടുകളും മരങ്ങളും മുതലായവ വെട്ടിനശിപ്പിക്കുന്നതും, കുന്നുകളും പാറകളും ഇടിച്ചു നിരപ്പാക്കുന്നതും, കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗങ്ങളും, ഫാക്ടറികളിൽ നിന്നും വരുന്ന മാലിന്യമായ പുക കാരണം അന്തരീക്ഷത്തെ മലിനീകരിക്കുന്നത്തും ഫാക്ടറികളിൽ നിന്നും വരുന്ന മാലിന്യ ജലം പുഴകളെയും തോടുകളെയും മലിനമാക്കുന്നു ഇതെല്ലാമാണ് പരിസ്ഥതി നശീകരണത്തിന്റെ ചെറിയ ഒരു ഉദാഹരണം. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്.ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത് .എന്നിവ കാര്യങ്ങളാണ് പരിസ്ഥിതിയെക്കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടത്
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|