മണ്ണിൽ നിന്ന് തുടങ്ങി
മണ്ണിലേക്ക് മടങ്ങുന്നു നാം
ആടിടുന്നു വ്യത്യസ്തമാം വേഷങ്ങൾ
ജീവിതമെന്ന നാടകത്തിൽ
അരങ്ങിൽ തകർക്കുവാൻ
പൊരുതുന്നു നാം ദിനരാത്രങ്ങൾ
അഴിക്കാനാകാത്ത ഉടയാടകളിൽ
കുടുങ്ങി അഭിനയം തുടരുന്നുനാം
വേറിട്ട കഥാപാത്രങ്ങളായി
കരഞ്ഞും ചിരിച്ചും
ആർത്തുല്ലസിച്ചും
ജീവിത നാടകത്തിൽ മുഴുകിടുന്നു
സംഭാഷണം മറന്നീടുന്നു
തകർന്നീടുന്നു കഥാപാത്രം
എറിയപ്പെടുന്നു ഉടയാടകൾ
വീഴുന്നു ജീവിതമെന്ന തിരശീല