കാത്തിരുന്നു അവധിക്കാലം
അകലെയായില്ല അവധിക്കാലം
ഓടിയെത്തി അവധിക്കാലം
ഓടിച്ചാടി നടക്കാനായി.
കൂട്ടുകൂടി നടക്കല്ലെ
കൂട്ടം കൂടി നടക്കല്ലെ
കൂട്ട് തകർക്കും കൂട്ടിലടക്കും
നാട്ടിലാകെ കൊറോണ.
രാജ്യം നമ്മുടെ സ്വന്തം
സഹജീവികളെ സംരക്ഷിക്കാം
നിയമം നമുക്കു കാത്തീടാം
അകലം നമുക്കു പാലിക്കാം.