ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 07-01-2026 | ASISHA JS |
അംഗങ്ങൾ
വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ കീഴാറൂർ ഗവൺമെന്റ്, എച്ച്.എസ്.എസ് ൽ 2025-2028 ബാച്ചിൽ 39 അംഗങ്ങളുണ്ട് . സുമ ടീച്ചർ, ആശിഷ ടീച്ചർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി നിലവിൽ പ്രവർത്തിച്ചു വരുന്നു. ആൻ ജെന്നിഫർ, ശരൺ എ എസ് തമ്പി എന്നി വിദ്യാർത്ഥികൾ യഥാക്രമം ലീഡറും ഡെപ്യുട്ടി ലീഡറും ആയി തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം മൂന്നേമുക്കാൽ മുതൽ നാലര വരെ ക്ലാസുകൾ നൽകി വരുന്നു. അധിക ക്ലാസ്സുകളും നടത്തിവരുന്നു.
.
പ്രവർത്തനങ്ങൾ
.