ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/ലിറ്റിൽകൈറ്റ്സ്/2024-27
കീഴാറൂർ ഗവൺമെന്റ് എച്ച്.എസ്.എസ് വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയാണ്. തെരഞ്ഞെടുക്കപ്പെട്ട 38 കുട്ടികളാണ് 2024-2027 ബാച്ചിൽ അംഗങ്ങൾ ആയി ഉള്ളത് . സുമ ടീച്ചർ , ആശിഷ ടീച്ചർ എന്നീ അധ്യാപകർ മിസ്ട്രെസ്സുമാരായി പ്രവർത്തിച്ചുവരുന്നു. റിതു എസ് റോയ് ,ശ്രെയ കൃഷ്ണ എന്നി വിദ്യാർത്ഥികൾ യഥാക്രമം ലീഡറും ഡെപ്യുട്ടി ലീഡറും ആയി തെരഞ്ഞെടുക്കപ്പെട്ടു .ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചറും സ്കൂൾ പിടിഎയും ലൈറ്റ്‌ലെ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകി വരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം മൂന്നേമുക്കാൽ മുതൽ നാലര വരെ ക്ലാസുകൾ നൽകി വരുന്നു. അധിക ക്ലാസ്സുകളും നടത്തിവരുന്നു .