എന്നെ തഴുകി കൊണ്ട് കാലചക്രം തിരിഞ്ഞു
അതിലൂടെ വേനലിന്റെ ശക്തി ഞാനറിഞ്ഞു.
കാലചക്രം തിരിഞ്ഞു മഞ്ഞിൻ മൃദുവും ഞാനറിഞ്ഞു.
കാലചക്രം തിരിഞ്ഞു മഴതൻ സഹായം ഞാനറിഞ്ഞു
കാലചക്രം തിരിഞ്ഞു ഞാൻ അറിഞ്ഞു എൻ രൂപമാറ്റം
കാലചക്രം തിരിഞ്ഞു ആകാശത്തെയും
ഭൂമിയെയും തൊട്ടറിഞ്ഞു
ഒഴിവു കളുടെയും, നിശബ്ദത യുടെയും ലോകത്തെ ഞാൻ തിരിച്ചറിഞ്ഞു
എന്നെ തഴുകി കൊണ്ട് കാലചക്രം തിരിഞ്ഞു