കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/അക്ഷരവൃക്ഷം/കോവിഡ് 19

കോവിഡ് 19

ഇരുട്ടിൽ അജ്ഞാതനായൊരുവൻ .....
നടന്നെത്തിയീ ഭൂവിൽ ....!
അജ്ഞതയാലറിയാതിരുന്നു നാം....
കണ്ണിനറിയാത്തയാ കൊലയാളിയെ .....!
ശാസ്ത്രം പറഞ്ഞുവിത്......
കിരീടമണിഞ്ഞ 'കൊറോണ'യെന്ന്....

ലോകമെങ്ങും പരന്നു.....
വേഗത്തിൽ വിതച്ചു മരണം !
പതിനായിരങ്ങളെ കൊന്നുകൊണ്ട്
പിന്നിൽ നിന്നു പൊട്ടിച്ചിരിച്ചവൻ.....
തോരാതെ കണ്ണീരൊലിച്ചു മൂടി-
-കെട്ടിയ മുഖത്തിനുള്ളിൽ.....!

മനുഷ്യർ നന്മക്കായ്‌....
തമ്മിലകന്നു..., മനസ്സാലടുത്തു...
ജാതി , മതമെല്ലാം മറന്നു....
നാടും വീടും വിജനതയിൽ.....

ഇതുകണ്ടും മടങ്ങാത്തയവനെ
തുരത്തുവാൻ
ഗൃഹത്തിലിരുന്നു നാം
പ്രതീക്ഷയോടെ പലദിനം....

ശാസ്ത്രം ഭയന്ന
വില്ലനെ നാം
നേരിടും നിർഭയം....

നേരോടെ നന്ദിപറയട്ടെ...!
കരുണയുടെ.....
തൂവെള്ളകുപ്പായത്തിനുള്ളിലെ...
കനിവിന്റെ ഉറവിടങ്ങൾക്ക് ,
പാരിലെ മാലാഖമാർക്ക്...,
കാക്കിക്കുളളിലെ കാവൽക്കാർക്ക്,

പണ്ടേ പ്രകീർത്തിച്ചതൊക്കെയും....
ഓരോന്നായ് നേരിടാത്തൊക്കുമോ
മനുഷ്യാ?

പണ്ടേ പ്രവർത്തിച്ചതൊക്കെയും
മരിക്കട്ടെ....!
നാളെയുടെ നന്മ ജനിക്കട്ടെ...
ഇനിയൊരു ദുരന്തവും ....
പിറക്കാതിരിക്കാൻ...
പ്രാർത്ഥിക്കാം...!
തളരേണ്ട.... ആകുലരാവേണ്ട....
നേരിടാമെന്തും...!

കരളുറപ്പോടെ ഒന്നായ്...

കൃഷ്ണേന്ദു
9 B കർണ്ണകിയമ്മൻ_എച്ച്.എസ്സ്._മൂത്താൻതറ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത