ലോകമാകെ ഭീതിയിലാഴ്ത്തി
നൂറ്റാണ്ടിലെ 'ഭീകരൻ'
കണ്ണിനു കാണാ 'ഭീകരൻ'
മരണം വിതച്ചു നിർദയം
ജീവനുകൾ പൊലിയുന്നു...
ശാസ്ത്രം അറിഞ്ഞു ,
ഇത്
മഹാമാരിയാം
കോറോണയെന്ന്.....
മൂടികെട്ടിയ
മുഖങ്ങളായി മാറി ...
മനുഷ്യർ...
ഗൃഹങ്ങളിൽ ഇരുന്ന്
തമ്മിൽ അകന്നു നാം ,
നാളെ ഒരുമിക്കാൻ.....
കൈ രണ്ടും കഴുകി നാം
മഹാമാരിയെ
തുടച്ചുനീക്കാനായ്....
ഒറ്റപ്പെട്ട നേരത്ത് ,
ഒരുമയോടെ മുന്നേറാം...
പ്രാർത്ഥനയിലാണ്ട
പലദിനങ്ങൾ ....
ഗൃഹങ്ങളിൽ
സമയം തള്ളി നീക്കുമ്പോൾ
ഓർത്തു
ആ നിമിഷം !
പതിനായിരങ്ങൾ
ജീവനുവേണ്ടി
പോരാടുന്നുണ്ടെന്ന്..
പ്രാർത്ഥനയും കരുത്തലുമായി
ഇനിയെത്ര നാൾ... ?
കൂപ്പുകയ്യോടെ നന്ദി...!
വെള്ളകുപ്പായത്തിനുള്ളിലെ .....
കനിവിന്റെ
ഹൃദയങ്ങൾക്ക് ...
സ്നേഹത്തിന്റെ
മാലാഖമാർക്ക്...
കാക്കിക്കുളളിലെ കാവൽ വിളക്കുകൾക്ക്....
അല്ലയോ മഹാമാരിയെ.......,
ഈ ലോകത്തു നീയിനിയും നാശം വിതക്കും മുൻപ് അതിജീവിക്കും
ഞങ്ങൾ .....
ലക്ഷോപലക്ഷങ്ങൾ മനസ്സാൽ
ഒത്തുചേർന്ന് ,അകന്നുനിന്ന്,
കരങ്ങൾ കഴുകി ,
നിയമപാലകരായി ...,
കരുത്തോടെ മുന്നേറാം .....
മഹാവിപത്തായ കൊറോണയെ.....