കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ഇത്തിരി ഭീകരന്റെ തടവുശിക്ഷ

ഇത്തിരി ഭീകരന്റെ തടവുശിക്ഷ

പ്രതിരോധിക്കാം തുടച്ചു മാറ്റാം
കൊറോണ എന്ന ഭീതിയെ
കൊറോണ എന്ന ഇത്തിരി ഭീകരൻ
നമ്മെ പിടിച്ചു തടവിലാക്കി

ലോകം പിടിച്ച്പറ്റിയ മർത്യൻ
ജിവജാലങ്ങളെ തടവിലാക്കി
ഇന്നീ മനുഷ്യർ ചെയ്ത
കുറ്റകൃത്യങ്ങൾക്ക് തടവ് ശിക്ഷ

മൃഗങ്ങൾ പക്ഷികൾ പരിസ്ഥിതി
എന്നിവ എല്ലാം മനുഷ്യർ തടവി-
ലാക്കി ഇന്നീ ഇത്തിരിക്കുുഞ്ഞൻ
നമ്മെയെല്ലാം പിടിച്ച് തടവിലാക്കി

ആരോഗ്യപ്രവർത്തകർ
പോലീസുകാരും സർക്കാരും
കൈകോർത്തു കരകേറ്റിക്കും
അതിജീവിക്കും

മനുഷ്യർ നമ്മൾ കൈകൾ
കഴുകി മാസ്കുകൾ ധരിച്ച്
ശുചിത്വ ബോധം നിർമിക്കാം .
കൊറോണയിൽ നിന്നും നമ്മൾ
അതിജീവിക്കും മുന്നേറും .

ഇനിയും ക്രൂരത ചെയ്യില്ലെന്ന്
പ്രതിജ്ഞ ചെയ്യാം നമ്മൾക്ക് ഇതു
തന്നെ നമ്മുടെ എല്ലാം പ്രതിരോധം
രോഗപ്രതിരോധം
 

ആര്യ എ എ സ്
8 A സി എൽ എച് എസ് എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത