സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1905-നടുത്തകാലത്ത് കരുമാടിയിലെ അക്ഷരസ്നേഹികളായ കുറച്ച് നല്ലയാളുകളുടെ ‍ശ്രമഫലമായി സംഭാവനയായും വിലകൊടുത്തും വാങ്ങിച്ച സ്ഥലത്ത് LP സ്ക്കൂൾ ആരംഭിക്കാനാവശ്യമായ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചു. കെട്ടിടം നിർമ്മിച്ചെങ്കിലും സ്കൂൾ നടത്തിപ്പ് പ്രയാസമേറിയതായതിനാൽ 1915-ൽ കെട്ടിടം സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയും സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

പിന്നീട് 1968-ൽ UP സ്ക്കൂൾ ആയി ഉയർത്തുകയുണ്ടായി. അതിനാവശ്യമായ ഭൗതികസൗകര്യങ്ങൾക്ക് വേണ്ടി അന്നത്തെ PTA പ്രസിഡന്റ് ‍ശ്രീമതി മീനാക്ഷിയമ്മയും മുൻ MLA ശ്രീ. കെ. കെ കുമാരപിളളയും നിരന്തരശ്രമം നടത്തുകയുമുണ്ടായി.

1980-ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി.

2011 ൽ സ്കൂളിനോടുചേർന്ന് പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.

ഇന്ന് കുട്ടനാട് വിദ്യാഭ്യസജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണിത്.

വാഹന ബാഹുല്യമോ ശബ്ദകോലാഹലങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന കരുമാടി കെ. കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്ക്കൂൾ എല്ലാ മേഖലകളിലും എന്നും മുൻപന്തിയിൽ നിലകൊളളുന്നു.