ദൈവത്തിൻ നാട്ടിൽ .......
അവനെത്തി , അവന്റെ പേരോ കൊറോണ ....
ദുഷ്ടനാം നിർജ്ജീവ കൊറോണയെ
ജീവസ്സുറ്റതാക്കുന്നതോ മാനവ കോശങ്ങൾ...
അവനോ നന്ദികേടിന്റെ പര്യായം
രക്ഷാസനാമാവൻ നിർദ്ദയം
മാനവനെ കൊന്നൊടുക്കുന്നു ....
അവനെ തുരത്തുവാൻ ....
ദൈവത്തിൻ മക്കൾ ഒരുമിച്ചു
അവർ ഒറ്റക്കെട്ടായി പോരാടുന്നു
അവർക്കാകട്ടെ അന്തിമ വിജയം ....