കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ശ്രേഷ്ഠ ഭാഷ മലയാളം

ശ്രേഷ്ഠ ഭാഷ മലയാളം

ഇന്ത്യയിൽ പ്രധാനമായും കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചെരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കുന്ന ഭാഷയാണ് മലയാളം.ഇത് ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.2013 സേയ് 23 ന് ചേർന്ന കേന്ദ്ര മന്ത്രി സഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്.

ഇന്ത്യൻ ഭരണ ഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാള ഭാഷ കൈരളി, മലനാട്ട് ഭാഷ എന്നും അറിയപ്പെടുന്നു.കേരള സംസ്ഥാനത്തിലെ ഭരണ ഭാഷയും കൂടിയാണ് മലയാളം.മലയാളം ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളേപ്പോലെ തനതായ വ്യക്തിത്വം ഉള്ളതുകൊണ്ടാണ്. മലയാള ഭാഷയുടെ ഉൽപ്പത്തിയും പ്രാചിനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്.പഴയ തമിഴ് (കൊടും തമിഴ്) ആണ് മലയാളത്തിന്റെ ആദ്യരൂപം എന്ന് കരുതപ്പെടുന്നു.യു.എ ഇ യിലെ നാല് ഔദ്യാഗിക ഭാഷകളിൽ ഒന്നാണ് മലയാളം.

        മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല +അളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. 
ഗൗതമി
8 ഡി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം