കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ശുചിത്വബോധം
ശുചിത്വബോധം
മനുഷ്യ ജീവിതത്തിലെ പരമപ്രധാനമായ കാര്യമാണ് ശുചിത്വം. ശുചിത്വമില്ലായ്മയാണ് ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 ന് പ്രധാന കാരണം. വ്യക്തി ശുചിത്വമില്ലാത്തതും സമൂഹശുചിത്വം ഇല്ലാത്തതും ഈ രോഗം പടരാൻ കാരണമായി.വ്യക്തി ശുടിത്വം നാം ഒരു പരിധി വരെ ചെയ്യുന്നുണ്ടെങ്കിലും സാമൂഹ്യ സുരക്ഷക്കായി നമ്മൾ പലപ്പോഴും ഒന്നും ശ്രദ്ധിക്കുന്നില്ല.നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴും അവിടെയുള്ള മാലിന്യങ്ങൾ അടുത്ത പറമ്പിൽ നിക്ഷേപിക്കുന്ന പ്രവണത നമ്മുടെ ഇടയിൽ കൂടുതലാണ്.അതുപോലെ ജൈവ- അജൈവ മാലിന്യങ്ങൾ റോഡുകളുടെ വശങ്ങളിൽ നിക്ഷേപിക്കുന്നതും അടുത്തിടെയായി വർദ്ധിച്ചു വരുന്നു. അവിടെയെല്ലാം നായ്ക്കൾ പെറ്റു പെരുകുന്നു. മൂക്കു പൊത്തിക്കൊമ്ടല്ലാതെ ഇത്തരം സ്ഥലങ്ങളിൽക്കൂടി പോകാൻ സാധിക്കുന്നില്ല. കൂട്ടത്തിൽ നായകളുടെ കടിയും. നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ ഈ ഭികര വിപത്തിനെ തുടച്ചു മാറ്റാൻ കഴിയും. നമുക്കേ അത് കഴിയൂ, പക്ഷേ നമ്മൾ ഓരോരുത്തരും വിചാരിക്കണം. മാരക രോഗങ്ങൾ നമ്മുടെ സമൂഹത്തെ ഇല്ലായ്മ ചെയ്യാൻ കാത്തു നിൽക്കുന്ന ആ വേളയിലെങ്കിലും നാം ഉണർന്നു പ്രവർത്തിച്ചു തുടങ്ങണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |